ക്രിക്കറ്റ് ലോകകപ്പ് ജയത്തോടെ ധോണിയും സച്ചിനും അടക്കമുള്ള ഇന്ത്യന്* കളിക്കാരുടെ ബ്രാന്*ഡ് നിരക്കുകള്* മാനം മുട്ടെ ഉയരുന്നു. ബഹുരാഷ്ട്ര ബ്രാന്*ഡുകളുടെ പ്രിയതാരങ്ങളായി സച്ചിനും യുവരാജും ധോണിയുമെല്ലാം മാറിക്കഴിഞ്ഞു. ക്രിക്കറ്റ് താരങ്ങള്*ക്ക് ലഭിച്ച പുതിയ താരപ്രഭ ബോളിവുഡ് താരങ്ങളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. അവര്*ക്കെല്ലാം പരസ്യമാര്*ക്കറ്റില്* മൂല്യം കുത്തനെ ഇടിഞ്ഞുതുടങ്ങി.


ഇന്ത്യന്* ലോകകപ്പ് ടീമിലെ ഒരു താരത്തെക്കൊണ്ട് സമ്മതപത്രം ഒപ്പിടുവിക്കാന്* ലോകകപ്പിന് മുമ്പ് കുറഞ്ഞത് 6 കോടി ചെലവഴിക്കാന്* കമ്പനികള്* ഇപ്പോള്* തയ്യാറായിരുന്നു. ഈ നിരക്ക് നിലവില്* 10 കോടിയിലേക്ക് എത്തിയിട്ടുണ്ട്. കൂടിയ നിരക്കുകള്* പലതാണ്. താരങ്ങളുടെ വിലയില്* കുറഞ്ഞത് 30 ശതമാനത്തിന്റെയെങ്കിലും വര്*ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യന്* ക്യാപ്റ്റന്* മഹേന്ദ്രസിംഗ് ധോണിയാണ് ഇന്ത്യന്* ടീമിലെ ഏറ്റവും ബ്രാന്*ഡ് മൂല്യമുള്ള താരം. ഇന്ത്യന്* ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്* ടെന്*ഡുല്*ക്കറെപ്പോലും ധോണി മറികടന്നുകഴിഞ്ഞു. കഴിഞ്ഞ വര്*ഷ്യം തന്നെ ധോണി തന്റെ മികച്ച നില കണ്ടെത്തിയിരുന്നു. വിജയ് മല്യയുടെ യുണൈറ്റഡ് ബീവറേജസ്സുമായി ധോണി സമ്മതപത്രം ഒപ്പു വെച്ചത് മൂന്നു വര്*ഷത്തേക്ക് 26 കോടി രൂപയ്ക്കാണ്. മാക്സ് മൊബൈലുമായി ഏഴു വര്*ഷത്തേക്ക് കരാര്* പുതുക്കിയത് 29 കോടി രൂപയ്ക്കും! ഇത് സമ്മതപത്രം ഒപ്പുവെക്കാന്* നല്*കുന്ന തുക മാത്രമാണെന്നോര്*ക്കണം. മറ്റ് വരവുകള്* പിന്നാലെ വരും.

ധോണിയുടെ കരാറുകളും, ബ്രാന്*ഡ് കൂട്ടുകെട്ടുകളും പേറ്റന്റുകളും ഡിജിറ്റല്* അവകാശങ്ങളുമെല്ലാം മാനേജ് ചെയ്യാന്* റിതി സ്പോര്*ട്സ് എന്ന കമ്പനിയെയാണ് ഏല്*പ്പിച്ചിരിക്കുന്നത്. 210 കോടിരൂപയാണ് ഇതിനായി റിതി സ്പോര്*ട്സ് ധോണിയില്* നിന്ന് പറ്റുന്നത്.

ലോകകപ്പിനു മുമ്പ് സച്ചിന്റെ ബ്രാന്*ഡ് മൂല്യം ഒരു ദശലക്ഷം ഡോളര്* കവിഞ്ഞിരുന്നു. ഏതാണ്ട് 15 ബ്രാന്*ഡുകളെ സച്ചിന്* പ്രതിനിധീകരിക്കുന്നുണ്ട്. വീരേന്ദര്* സെവാഗിന് നിരവധി പുതിയ ഓഫറുകള്* ലഭിച്ചു തുടങ്ങിയതായി അദ്ദേഹത്തിന്റെ ബ്രാന്*ഡ് കൂട്ടുകെട്ടുകള്* കൈകാര്യം ചെയ്യുന്ന കമ്പനിയായ പിഎംജി പറയുന്നു. ഇന്ത്യ-പാക് സെമി ഫൈനലിനുശേഷം ഒരു വാച്ച് കമ്പനിയും കാര്* കമ്പനിയും പുതുതായി സമീപിച്ചിട്ടുള്ളതായി അവര്* അറിയിച്ചു. ഇന്ത്യന്* ക്രിക്കറ്റിന്റെ സ്പിന്* മുഖമായ ഹര്*ഭജന്* സിംഗിനായി ഒരുഡസനോളം ഓഫറുകള്* കാത്തുകെട്ടിക്കിടക്കുന്നതായി അദ്ദേഹത്തിന്റെ ബ്രാന്*ഡ് മാനേജര്* സംഗീത് ശിരോദ്കര്* പറയുന്നു.

നല്ല സമയത്താണ് ലോകക്കപ്പ് ഫൈനല്* പൂര്*ത്തിയായത്. സാമ്പത്തിക വര്*ഷം തുടങ്ങുന്ന മാസമായതിനാല്* ബ്രാന്*ഡ് പ്രചാരണത്തിനായുള്ള നീക്കിയിരിപ്പുകള്* തീരുമാനിക്കാന്* സൌകര്യമാണ്. കൂടാതെ ഐപിഎല്* മത്സരങ്ങള്* ഉടന്*തന്നെ തുടങ്ങാനുമിരിക്കുന്നു.


Keywords:
Brand endorsement rates of Sachin,harfajan singh, brand manager sangeeth shirodkar,worldcup final,IPL compotitions,rithi sports, Indian captain mahendra singh dhoni,sachin tendulkar,veerendar sewag,210 crore