മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഇന്ത്യന്* ക്രിക്കറ്റ് ടീമിന്റെ മികച്ച നായകനെന്ന് ഇതിഹാസതാരം സച്ചിന്* ടെണ്ടുല്*ക്കര്*. 21 വര്*ഷം നീണ്ട എന്റെ കരിയറില്* നിരവധി ക്യാപ്റ്റന്മാരുടെ കീഴില്* പ്രവര്*ത്തിച്ചിട്ടുണ്ട്. അതില്* ഏറ്റവും മികച്ച നായകന്* ധോണിയാണ്- സച്ചിന്* പറഞ്ഞു.

ധോണി കളിയില്* വളരെ ശ്രദ്ധാലുവാണ്. സന്ദര്*ഭത്തിന് അനുസരിച്ച് പെരുമാറാന്* അറിയാം. എന്ത് പ്രശ്നങ്ങള്* ഉണ്ടെങ്കിലും ധോണി ശാന്തത കൈവിടാറില്ല - സച്ചിന്* പറഞ്ഞു.

ആശയങ്ങള്* ടീം അംഗങ്ങളുമായി പങ്കുവെയ്ക്കുന്നതിലും ധോണി ശ്രദ്ധിക്കാറുണ്ട്. ബൌളര്*മാരുമായും, ബാറ്റ്മാന്*മാരുമായും, സീനിയര്* കളിക്കാരുമായും ധോണി പ്രത്യേകം പ്രത്യേകം ചര്*ച്ചകള്* നടത്താറുണ്ടെന്നും സച്ചിന്* പറഞ്ഞു.

അതേസമയം തന്റെ സ്പെഷല്* വ്യക്തി സച്ചിന്* ടെണ്ടുല്*ക്കറാണെന്ന് യുവരാജ് സിംഗ് വെളിപ്പെടുത്തി. സച്ചിന്* വിരമിക്കുന്നതിനുമുമ്പ് അദ്ദേഹത്തിനായി ലോകകപ്പ് നേടാന്* കഴിയണേയെന്ന് ഞാന്* ദൈവത്തോട് പ്രാര്*ഥിച്ചിരുന്നു. അത് സാധിച്ചു-യുവരാജ് സിംഗ് പറഞ്ഞു.

ക്വാര്*ട്ടര്* ഫൈനലില്* ഓസ്*ട്രേലിയക്കെതിരെ മാന്* ഓഫ് ദ മാച്ചായ ശേഷം നടത്തിയ വാര്*ത്താസമ്മേളനത്തില്*, ഈ പ്രകടനങ്ങളെല്ലാം ഒരു പ്രത്യേക വ്യക്തിക്കുവേണ്ടിയാണെന്ന് യുവരാജ് പറഞ്ഞിരുന്നു. ആ വ്യക്തി യുവരാജിന്റെ കാമുകിയാണെന്ന് വരെ അഭ്യൂഹങ്ങള്* ഉണ്ടായിരുന്നു.