സച്ചിന്* ടെണ്ടുല്*ക്കര്* കായിക രംഗത്തെ മികച്ച റോള്* മോഡലാണെന്ന് ഗാരി കേസ്റ്റന്*. ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നും കേസ്റ്റന്* പറഞ്ഞു. ഇന്ത്യന്* ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയില്* എത്തിച്ച ഗാരി കേസ്റ്റന്* പരിശീലകസ്ഥാനം ഒഴിഞ്ഞു.

ഞാന്* കണ്ടതില്* വച്ചേറ്റവും മികച്ച സ്പോര്*ട്സ് മോഡലാണ് സച്ചിന്*. സച്ചിന്റെ സൌഹൃദത്തിന് നന്ദിയുണ്ട്. താങ്കളുടെ മനുഷ്യത്വപരമായ പെരുമാറ്റം, ജോലിയിലെ ആത്മാര്*ഥത, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹം എല്ലാം സന്തോഷം നല്*കുന്നു- കേസ്റ്റന്* പറഞ്ഞു.

വിരാട് കോഹ്*ലി മികച്ച ഭാവിയുള്ള താരമാണ്. ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയ ആളായിക്കഴിഞ്ഞു കോഹ്*ലി. സുരേഷ് റെയ്*നയും മികച്ച കളിക്കാരനാണ്. മികച്ച ഒന്നുരണ്ട് ഫാസ്റ്റ് ബൗളര്*മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു. സമ്മര്*ദത്തില്*പ്പോലും നല്ല പ്രകടനം നടത്തുന്നയാളാണ് സഹീര്* ഖാന്*. യുവരാജ് കഠിനപ്രയത്*നം ചെയ്തതിന്റെ ഫലമാണു കണ്ടത്- എല്ലാവരെയും പേരെടുത്ത് അഭിനന്ദിച്ചു.

കഴിഞ്ഞ മൂന്നു വര്*ഷത്തിനിടയില്* ഇന്ത്യന്* ടീമിനെ മുന്**നിരയില്* എത്തിക്കുന്നതില്* നിര്*ണായകപങ്കു വഹിച്ച കേര്*സ്റ്റന്* തത്സ്ഥാനത്ത് തുടരണമെന്ന് സച്ചിന്* ടെണ്ടുല്*ക്കറടക്കം മുഴുവന്* കളിക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്* കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്ന് പറഞ്ഞ് ഈ ആവശ്യം കേര്*സ്റ്റന്* സ്നേഹപൂര്*വം നിരസിക്കുകയായിരുന്നു.