ഗാരി കേര്*സ്*റ്റന്* വിരമിച്ച ഒഴിവില്* ഇന്ത്യന്* ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്* തയാറാണെന്ന്* മുന്* ഓസീസ് താരം ഷെയ്*ന്* വോണ്*. ബിസിസിഐ ആവശ്യപ്പെട്ടാല്* താന്* ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന്* വോണ്* പറഞ്ഞു.

കേര്*സ്റ്റന് പകരക്കാരനെ കണ്ടെത്താന്* ഇന്ത്യ വിഷമിക്കും. എന്നാല്* പരിശീലകനെന്ന നിലയില്* കേര്*സ്റ്റന്* വാര്*ത്തെടുത്ത ടീമിനെ ഉപയോഗിച്ച്* പുതിയ പരിശീലകന്* കൂടുതല്* നേട്ടങ്ങളുണ്ടാക്കാന്* കഴിയുമെന്നും വോണ്* പറഞ്ഞു.

ഇപ്പോള്* ഇന്ത്യന്* പ്രീമിയര്* ലീഗില്* രാജസ്ഥാന്* റോയല്*സിന്റെ പരിശീലകനാണ്* വോണ്*. ഷെയ്*ന്* വോണിനെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക്* ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ്* റിപ്പോര്*ട്ട്*. എന്നാല്* ഇക്കാര്യത്തില്* ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.