രാജ്യത്തെ അതീവ ഭൂചലനസാധ്യതാ നഗരങ്ങളുടെ പട്ടികയില്‍* തിരുവനന്തപുരവും കൊച്ചിയും ഉള്*പ്പെടുന്നതായി റിപ്പോര്*ട്ട്. ദേശീയ ദുരന്തനിവാരണ സമിതിയാണ് ഈ മുന്നറിയിപ്പ് നല്*കിയിരിക്കുന്നത്*. കൊച്ചിയുടെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍* അണക്കെട്ടിന്റെ സുരക്ഷിത്വത്തെക്കുറിച്ച് ആശങ്ക വര്*ദ്ധിക്കുന്ന സാ*ഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.
ഭൂചലനത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള നിര്*മ്മാണപ്രവര്*ത്തങ്ങള്* ഈ നഗരങ്ങളില്‍* നടക്കുന്നില്ല എന്ന സത്യവും മുന്നറിയിപ്പിന്റെ ഗൌരവം കൂട്ടുന്നു. 38 നഗരങ്ങളാണ് അതീവഭൂചനസാധ്യതാ പട്ടികയില്‍* ഉള്ളത്. ഡല്*ഹി, മുംബൈ,കൊല്*ക്കത്ത, ചെന്നൈ, അഹമ്മദാബാദ്*, ഡെറാഡൂണ്‍* തുടങ്ങിയ നഗരങ്ങളും ഇതില്‍* ഉള്*പ്പെടുന്നു. ഇവിടങ്ങളിലെല്ലാമുള്ള പഴയ ബഹുനിലകെട്ടിടങ്ങള്* ഭൂചലനത്തെ ചെറുക്കാന്‍* പരാപ്*തമല്ലെന്നും തെളിഞ്ഞിട്ടുണ്ട്.
പുതിയ കെട്ടിടങ്ങള്‍* നിര്*മ്മിക്കുമ്പോള്* അവ ഭൂചലനപ്രതിരോധ ശേഷിയുള്ളതാകണമെന്നും ദേശീയ ദുരന്തനിവാരണ സമിതി നിര്*ദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പഴയ കെട്ടിടങ്ങള്‍* പൊളിച്ചുമാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്യണം.
കെട്ടിടങ്ങള്‍* ഭൂചലനപ്രതിരോധശേഷിയുള്ളതാക്കി മാറ്റാന്‍* എഞ്ചിനീയര്‍*മാരും* വാസ്*തുശില്‍*പ്പികളും ഉള്*പ്പെടെയുള്ള നിര്*മ്മാതാക്കള്*ക്ക് പരിശീലനം നല്*കണമെന്നും നിര്*ദ്ദേശമുണ്ട്.
മുല്ലപ്പെരിയാര്‍* അണക്കെട്ടിന്റെ സുരക്ഷിത്വത്തെക്കുറിച്ച് ആശങ്ക വര്*ദ്ധിക്കുന്ന സാ*ഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.
Bookmarks