Results 1 to 1 of 1

Thread: ക്രിസ്ത്യന്* ബ്രദേഴ്സ് തെലുങ്കില്*, മോഹന്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ക്രിസ്ത്യന്* ബ്രദേഴ്സ് തെലുങ്കില്*, മോഹന്


    മള്*ട്ടിസ്റ്റാര്* ചിത്രങ്ങള്*ക്ക് ഒരു ഗുണമുണ്ട്. പരസ്യകോലാഹലങ്ങളൊന്നും ഇല്ലെങ്കിലും ചിത്രം കാണാന്* ജനങ്ങളെത്തും. അധികം ബോറല്ലെങ്കില്* പടം ഹിറ്റാകുകയും ചെയ്യും. ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്* ബ്രദേഴ്സ് മഹത്തായ സിനിമയൊന്നുമല്ല. ‘ട്വന്*റി20’യുടെ അത്ര ആവേശകരവുമല്ല. കണ്ടിരിക്കാവുന്ന ഒരു സിനിമ. എന്നിട്ടും വന്* ഹിറ്റായി മാറി.


    മോഹന്*ലാലിന്*റെയും സുരേഷ്ഗോപിയുടെയും ശരത്കുമാറിന്*റെയും ദിലീപിന്*റെയും സ്ക്രീന്* പ്രസന്*സ് തന്നെ ജനങ്ങളെ ആകര്*ഷിക്കുന്നു. കഥയോ ആവിഷ്കാരരീതിയോ ഒന്നും അവര്* കാര്യമാക്കുന്നില്ല. പടം വന്* വിജയമായി. ഇതോടെ മറ്റ് ഭാഷകളില്* നിന്ന് ക്രിസ്ത്യന്* ബ്രദേഴ്സിനെ കുറിച്ച് അന്വേഷണങ്ങളെത്തി. സിനിമയുടെ റീമേക്ക് അവകാശം വാങ്ങാന്* മത്സരമായി.

    ക്രിസ്ത്യന്* ബ്രദേഴ്സിന്*റെ റീമേക്ക് ആദ്യം സംഭവിക്കുക തെലുങ്കിലായിരിക്കും. ബെല്ലം*കൊണ്ട സുരേഷ് ആണ് ചിത്രത്തിന്*റെ തെലുങ്ക് റീമേക്ക് അവകാശം കോടികള്* നല്*കി സ്വന്തമാക്കിയിരിക്കുന്നത്. മോഹന്*ലാല്* അവതരിപ്പിച്ച ക്രിസ്റ്റി എന്ന ഇന്*ഫോര്*മറെ സൂപ്പര്*സ്റ്റാര്* നാഗാര്*ജുന അവതരിപ്പിക്കും. ശരത്കുമാര്* അവതരിപ്പിച്ച കഥാപാത്രത്തിന് തെലുങ്കിലെ മറ്റൊരു സൂപ്പര്*സ്റ്റാറായ ബാലകൃഷ്ണയാണ് ജീവന്* നല്*കുന്നത്.

    എസ് എസ് രാജമൌലി, ത്രിവിക്രം ശ്രീനിവാസ് എന്നീ ഹിറ്റ്മേക്കേഴ്സില്* ആരെങ്കിലും ക്രിസ്ത്യന്* ബ്രദേഴ്സ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുമെന്നാണ് സൂചന.


    Keywords:christian brothers,remake in telugu, superstar Balakrishna, sarath kumar, sureshgopi, dileep, Nagarjuna, thrivikram sreenivas, ss rajamouli

    Last edited by sherlyk; 04-14-2011 at 05:59 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •