ഇത്തവണത്തെ വിഷു സിനിമാപ്രേമികള്*ക്ക് മറക്കാനാകില്ല. കാരണം മലയാള സിനിമയില്* ഇതൊരു ഇടക്കാല തെരഞ്ഞെടുപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ലഹരി കഴിയും മുമ്പേ ഒരു സൂപ്പര്* സ്റ്റാര്* തെരഞ്ഞെടുപ്പ്. മലയാള സിനിമയുടെ രണ്ട് നെടും*തൂണുകള്* നേര്*ക്കുനേര്* മത്സരിക്കുകയാണ് ഇത്തവണത്തെ വിഷുവിന്. ചിരിയുടെ രാജാക്കന്മാരായ റാഫി മെക്കാര്*ട്ടിന്* ടീമിന്റെ ചൈനാടൌണുമായാണ് മോഹന്**ലാല്* എത്തുന്നതെങ്കില്* അത്ര പരിചിതനല്ലാത്ത സംവിധായകനായ സോഹന്* സീനുലാലിന്റെ ഡബിള്*സിലേറിയാണ് മമ്മൂട്ടി എത്തുന്നത്.

എല്ലാത്തവണത്തെയും പോലെ പാണ്ടിമേളവും ശിങ്കാരിമേളവും പാലഭിഷേകവും ഒക്കെയായാണ് ഈ രണ്ട് സിനിമകളും കേരളത്തിലെ തീയേറ്ററുകളില്* വിഷുദിനത്തില്* എത്തിയത്. രണ്ടു സിനിമകളും പ്രദര്*ശിപ്പിക്കുന്ന മള്**ട്ടിപ്ലക്സുകളില്* വന്* ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്ത്യന്* ബ്രദേഴ്സും ആഗസ്റ്റ് 15-ഉം ഏറ്റുമുട്ടിയപ്പോള്* വിജയം മോഹന്**ലാലിനായിരുന്നു. എന്നാല്* ഇത്തവണ ഡബിള്**സിലൂടെ മമ്മുക്ക മധുരപ്രതികാരം ചെയ്യുമെന്നാണ് മമ്മൂട്ടിയുടെ ആരാധകര്* കരുതുന്നത്. എന്നാല്* മോഹന്**ലാലിന്റെ ആരാധകര്* ആത്മവിശ്വാസത്തിലാണ്. ലാലേട്ടനോടൊപ്പം ജയറാമും ദിലീപും ഒന്നിക്കുമ്പോള്* ഒരു ചുക്കും പേടിക്കാനില്ല എന്നാണ് അവര്* പറയുന്നത്.

ഗോവയുടെ പശ്ചാത്തലത്തിലാണ് ചൈനാടൌണിന്റെ കഥ നടക്കുന്നത്. മാത്തുക്കുട്ടി എന്ന കഥാപാത്രത്തെ മോഹന്*ലാല്* അവതരിപ്പിക്കുന്നു. മുമ്പ് ഗോവയില്* കാസിനോ നടത്തിവന്ന സേവ്യര്*, ഡേവിഡ്, ജയകൃഷ്ണന്* എന്നിവരുടെ മക്കളാണ് യഥാക്രമം മാത്തുക്കുട്ടി, സഖറിയ, ബിനോയ് എന്നീ നായക കഥാപാത്രങ്ങളായെത്തുന്നത്. മാത്തുക്കുട്ടിയെ മോഹന്*ലാല്* അവതരിപ്പിക്കുമ്പോള്*, സഖറിയയായി ജയറാമും ബിനോയ് ആയി ദിലീപുമെത്തുന്നു. ഗോവന്* ചൈനാടൌണില്* തങ്ങളുടെ പിതാക്കള്*ക്ക് അവകാശപ്പെട്ടത് ഇന്ന് മറ്റു പലരുടേയും കൈകളിലാണ്. ഗോവന്* ആഭ്യന്തരമന്ത്രി ചൌധരിയും ബിസിനസുകാരന്* ഗൌഡയുമാണ് ഈ ശക്തര്*. ഇത് നേടാനുള്ള മൂവര്* സംഘത്തിന്റെ ശ്രമമാണ് കഥ.

ഗോവ തന്നെയാണ് മമ്മൂട്ടിയുടെ ഡബിള്**സിന്റെയും പ്രധാന ലൊക്കേഷന്* എന്നറിയുന്നു. ഇരട്ട സഹോദരങ്ങളായ ഗിരിയെയും ഗൌരിയെയുമാണ് മമ്മൂട്ടിയും നദിയയും അവതരിപ്പിക്കുന്നത്. ഇരട്ട സഹോദരങ്ങളുടെ ജീവിതവും സംഘര്*ഷങ്ങളും രസകരമായ മുഹൂര്*ത്തങ്ങളുമാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്. എണ്**പതുകളില്* മലയാളികളുടെ പ്രിയനായികയായ നദിയ മൊയ്*തുവിന്റെ തിരിച്ചുവരാണ്* ചിത്രത്തിന്റെ മുഖ്യസവിശേഷത. ഡബിള്*സ് ഒരു ഇമോഷണല്* ഡ്രാമയാണ്. ധാരാളം നര്*മ്മ മുഹൂര്*ത്തങ്ങളും അടങ്ങിയിരിക്കുന്നു. കുടുംബപ്രേക്ഷകരെ ഒന്നടങ്കം തീയേറ്ററുകളില്* എത്തിക്കുന്ന തരത്തിലുള്ള ഒരപൂര്*വ കഥയാണ് സിനിമയുടെ പ്രമേയമെന്ന് അണിയറ പ്രവര്*ത്തകര്* പറയുന്നു.