ക്രിസ്ത്യന്* ബ്രദേഴ്സ് വന്* ഹിറ്റായി മാറുകയാണ്. അങ്ങനെ മോഹന്*ലാല്* ഈ വര്*ഷത്തെ തന്*റെ ആദ്യ മെഗാഹിറ്റ് സ്വന്തമാക്കി. പിന്നാലെയെത്തിയ ചൈനാ ടൌണും വിജയത്തിലേക്ക് കുതിക്കുന്നു. അതേസമയം, മമ്മൂട്ടിയുടെ ആഗസ്റ്റ് 15, ഡബിള്*സ് എന്നിവ അത്ര നല്ല സ്ഥിതിയിലല്ല. ഒരു വലിയ വിജയം അനിവാര്യമായിരിക്കുന്ന സാഹചര്യത്തില്* മമ്മൂട്ടി വലിയൊരു മൂവ് നടത്തുകയാണ്. ഒരു പുതിയ പ്രൊജക്ട് - കോട്ടയം ബ്രദേഴ്സ്! മോഹന്*ലാലിന്*റെ ക്രിസ്ത്യന്* ബ്രദേഴ്സിന് ഒരു മറുപടിയാണ് ഈ ടൈറ്റിലിലൂടെ മമ്മൂട്ടി ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.


മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ നായകന്മാരും അണിനിരക്കുന്ന സിനിമയുടെ സംവിധായകന്* ലാല്* ആണ്. ലാല്* ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ആദ്യ സൂപ്പര്*താരചിത്രമായിരിക്കും കോട്ടയം ബ്രദേഴ്സ്. ലാല്* ക്രിയേഷന്*സ് നിര്*മ്മിച്ച് ലാല്* റിലീസ് വിതരണത്തിനെത്തിക്കുന്ന ഈ സിനിമ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി പ്രദര്*ശനത്തിനെത്തും.

ഹിറ്റ്ലര്*, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്**വാവ എന്നീ സിനിമകള്* മമ്മൂട്ടിയെ നായകനാക്കി ലാല്* നിര്*മ്മിച്ചിട്ടുണ്ട്. ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഒരു കം*പ്ലീറ്റ് എന്*റര്*ടെയ്*നറാണ് ലാ*ലിന്*റെ ലക്*ഷ്യം, മമ്മൂട്ടിയുടെയും.

ലാലിന്*റെ കഴിഞ്ഞ ചിത്രമായ ‘ടൂര്*ണമെന്*റ്’ പരാജയമായിരുന്നു. വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്*റും ആയിരുന്നെങ്കിലും ടൂര്*ണമെന്*റ് പരാജയപ്പെടാന്* കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു. തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്. അതുകൊണ്ടുതന്നെ കോട്ടയം ബ്രദേഴ്സിന് ഏറെ സമയമെടുത്താണ് തിരക്കഥ തയ്യാറാക്കുന്നത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്*മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്* ‘ടു ഹരിഹര്* നഗര്*’ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്* ഗോസ്റ്റ് ഹൌസ് ഇന്* എന്ന ചിത്രത്തിലൂടെ വിജയം ആവര്*ത്തിക്കാനും ലാലിന് കഴിഞ്ഞു.


Keywords:
Lal film 'Kottayam Brothers,mohanlal, mammootty, in gost house, christian brothers, director lal, siddiq