മലയാളത്തിലേക്ക് ചേക്കേറുന്ന തമിഴ് നടന്**മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ശരത് കുമാര്*, പ്രഭുദേവ, ആര്യ, വിവേക്, വടിവേലു എന്നിങ്ങനെ ആ നിര നീളുകയാണ്. ഈ നിരയിലേക്കാണ് തമിഴ് നടന്* പ്രസന്നയും എത്തുന്നത്.

ദിലീപ് ചിത്രത്തിലൂടെയാണ് പ്രസന്ന മലയാളത്തില്* എത്തുന്നത്. ദിലീപും കാവ്യാ മാധവനും പ്രധാനവേഷത്തില്* അഭിനയിക്കുന്ന ഈ ചിത്രത്തില്* ഒരു ശ്രദ്ധേയ കഥാപാത്രമായിരിക്കും പ്രസന്നയുടേത്. അക്കു അക്ബര്* സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

നേരത്തെ ലക്കി ജോക്കേഴ്സ് എന്ന ചിത്രത്തില്* പ്രസന്ന നായകനാകുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* പ്രസന്ന ഈ ചിത്രത്തില്* നിന്ന് പിന്**മാറുകയായിരുന്നു. അജ്മല്* ആണ് ഈ ചിത്രത്തില്* നായകന്*.