മലയാളത്തില്* ഇപ്പോഴത്തെ നമ്പര്* വണ്* നായികയാണ് ഭാവന. ആദ്യകാലങ്ങളില്* സിനിമാഭിനയത്തെ ലാഘവത്വത്തോടെ സമീപിച്ച ഭാവന പിന്നീട് തികച്ചും പ്രൊഫഷണലായി മാറി. മലയാളത്തില്* ഇപ്പോള്* പ്ലാന്* ചെയ്യുന്ന പ്രധാന പ്രൊജക്ടുകളിലെല്ലാം നായികാ സ്ഥാനത്ത് ഭാവനയാണ്, പ്രിയദര്*ശന്* മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മോഹന്*ലാല്* ചിത്രത്തില്* വരെ.

സിനിമ എന്ന മാധ്യമത്തിലെത്തിയതോടെ തന്*റെ കാഴ്ചപ്പാടുകളെല്ലാം മാറുകയായിരുന്നു എന്ന് ഭാവന പറയുന്നു. “പതിനാറാമത്തെ വയസിലാണ് ഞാന്* സിനിമയിലെത്തുന്നത്. ഇപ്പോള്* ഞാന്* വളരെ അഡ്വാന്**സ്ഡായി. ലോകത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്* അറിഞ്ഞു. അവഗണിച്ചവര്*ക്ക് മുന്നില്* വിജയിക്കാനായി. തൊഴിലിന്*റെ മഹത്വം തിരിച്ചറിഞ്ഞു. ബോഡി മെയിന്*റെയിന്* ചെയ്യാന്* കഴിയുന്നു. ബോള്*ഡായി കാര്യങ്ങള്* കാണാനും പ്രവര്*ത്തിക്കാനും കഴിയുന്നു. ഇതെല്ലാം ഒരു സിനിമാതാരത്തിന് കിട്ടുന്ന ഗുണങ്ങളാണ്. വീട്ടിലായാലും ലൊക്കേഷനിലായാലും ചോദിക്കുന്നതെല്ലാം കിട്ടുന്നു. എന്നാല്* ഈ ശീലം സ്വന്തമായി കുടുംബം നടത്തുമ്പോള്* എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു ഭാര്യയായി വീട്ടിലെ എല്ലാ കാര്യങ്ങളും ഞാന്* തന്നെ നോക്കി നടത്തേണ്ട സാഹചര്യത്തില്* എന്*റെ ശീലങ്ങളെ ഞാന്* എങ്ങനെ മറികടക്കും എന്ന പേടി എന്നെ ബാധിച്ചിട്ടുണ്ട്. നല്ലൊരു ഭാര്യയായി മാറാന്* കഴിയുമോ എന്ന കാര്യത്തില്* ഞാന്* കണ്*ഫ്യൂഷനിലാണ്” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ഭാവന പറയുന്നു.

“ജീവിതത്തില്* പലപ്പോഴും മടുപ്പ് തോന്നാറുണ്ട്. അഭിനയമൊക്കെ നിര്*ത്തി, ആരും തിരിച്ചറിയാത്ത നാട്ടില്* പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്ന് മനസില്* തോന്നിയ നിമിഷങ്ങളുണ്ട്. എല്ലാം ഇട്ടെറിഞ്ഞ് പോകണമെന്ന് തോന്നുന്ന നേരത്താണ് ഏതെങ്കിലും ഒരു നല്ല പുസ്തകമോ, സിനിമയോ, അല്ലെങ്കില്* ഫേസ്ബുക്കില്* ഒരു ആരാധകന്*റെ ആത്മാര്*ത്ഥമായ മെസേജോ യാദൃശ്ചികമായി മുന്നിലെത്തുക. അതൊരു പ്രചോദനമാണ്. ആ എനര്*ജിയില്* നൂറുശതമാനം ആത്മാര്*ത്ഥതയോടെ ജീവിക്കാനുള്ള ധൈര്യം ലഭിക്കുന്നു” - ഭാവന പറയുന്നു.

പ്രണയത്തേക്കുറിച്ചും ഭാവനയ്ക്ക് കൃത്യമായ ചിന്തയുണ്ട്. “പ്രണയത്തിനുവേണ്ടി ജീവിതം നശിപ്പിക്കാന്* ഞാനില്ല. ഒരൊറ്റ ജീവിതമേയുള്ളൂ. അത് പ്രണയത്തിന് വേണ്ടി കളയാനുള്ളതല്ല. ജീവിതത്തിനാണ് പ്രാധാന്യം. ജീവിതമുണ്ടെങ്കിലേ പ്രണയത്തിന് സ്ഥാനമുള്ളൂ” - ഭാവന പറയുന്നു.