ഓ ! ആരാധ്യനായ ദൈവമേ ,

രക്ഷകനായ യേശുക്രിസ്തുവേ

അങ്ങ് ഞങ്ങള്*ക്ക് വേണ്ടി കുരിശില്* മരിച്ചുവല്ലോ .

ഓ ! വിശുദ്ധ കുരിശേ എന്റെ

സത്യപ്രകാശമായിരിക്കണമേ.



ഓ ! വിശുദ്ധ കുരിശേ എന്റെ ആത്മാവിനെ

സച്ചിന്തകള്* കൊണ്ട് നിറയ്ക്കണമേ.

ഓ ! വിശുദ്ധ കുരിശേ എല്ലാ തിന്മകളില്* നിന്നും എന്നെ മോചിപ്പിക്കണമേ.

ഓ ! വിശുദ്ധ കുരിശേ എല്ലാ അപകടങ്ങളില്*നിന്നും പെട്ടെന്നുള്ള മരണത്തില്*

നിന്നും എന്നെ സംരക്ഷിക്കണമേ.

എനിക്ക് നിത്യജീവന്* നല്കണമേ.

ഓ ! ക്രൂശിതനായ നസ്രായേക്കാരന്* യേശുവേ !

ഇപ്പോഴും എപ്പോഴും എന്റെ മേല്* കരുണയുണ്ടാകണമേ.

നിത്യ ജീവിതത്തിലേയ്ക്ക് നയിക്കുന്ന നമ്മുടെ കര്*ത്താവീശോമിശിഹായുടെ തിരുരക്തത്തിന്റെയും ,

മരണത്തിന്റേയും

ഉയിര്*പ്പിന്റെയും പൂജിത ബഹുമാനത്തിനായി യേശു ക്രിസ്തുമസ് ദിവസം ജനിച്ചുവെന്നും ,

ദുഃഖവെള്ളിയാഴ്ച അവിടുന്ന് കുരിശ്ശില്* തൂങ്ങി മരിച്ചുവെന്നും ,നിക്കദേമൂസും ,

യൗസേപ്പും കര്*ത്താവിന്റെ തിരുശരീരം കുരിശില്* നിന്നിറക്കി സംസ്കരിച്ചുവെന്നും അവിടുന്ന് സ്വര്ഗാരോഹിതനായി

എന്നും ഞങ്ങള്* വിശ്വസിക്കുന്നു.

കാണപ്പെടുന്നതും ,കാണപ്പെടാത്തതുമായ

എല്ലാ ശത്രുക്കളില്* നിന്നും എന്നെ സംരക്ഷിക്കണമേ. കര്*ത്താവായ യേശുവേ !

എന്നില്* കനിയണമേ.

ഭയം കൂടാതെ കുരിശു വഹിക്കാനുള്ള ശക്തി

കര്*ത്താവായ യേശുവേ അങ്ങയുടെ

കുരിശിന്റെ സഹനത്തിലൂടെ എനിക്ക് നല്കണമേ.

അങ്ങയെ അനുഗമിക്കാനുള്ള

കൃപാവരവും എനിക്ക് നല്കണമേ.
അമ്മേന്*.

Keywords: jesus christ, holycross,prayer,goodfriday,holyfaith