Results 1 to 1 of 1

Thread: അച്ഛന്റെ കൈപ്പിഴയ്ക്ക് മാപ്പുതരണേ: ഷമ്മ&

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default അച്ഛന്റെ കൈപ്പിഴയ്ക്ക് മാപ്പുതരണേ: ഷമ്മ&



    മഞ്ചേരി: തന്റെ അച്ഛന്റെ കൈപ്പിഴ കൊണ്ട് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്* മരിക്കാനിടയായതില്* അതീവദുഃഖം ഉണ്ടെന്നും ദയവായി അച്ഛന് മാപ്പുനല്*കണമെന്നും തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്*. തിലകന്* സഞ്ചരിച്ച സ്കോര്*പിയോ വാന്* ഓട്ടോയില്* ഇടിച്ചതിനാല്* പരിക്കേറ്റ് മഞ്ചേരി ജനറല്* ആശുപത്രിയില്* കഴിയുന്ന, പിഞ്ചുകുഞ്ഞുങ്ങളുടെ പാതാപിതാക്കളെ കാണാനെത്തിയപ്പോഴാണ് കരഞ്ഞുകൊണ്ട് ഷമ്മി ഇങ്ങിനെ പറഞ്ഞത്.


    സ്കോര്*പ്പിയോ ഇടിച്ച് കുട്ടികള്* വീണു കിടക്കുന്നതു കണ്ടാണ്* അച്ഛന്* നെഞ്ചുവേദന വന്നതെന്ന് ഷമ്മി പറഞ്ഞു. തന്നെക്കൊണ്ടും അച്ഛനെക്കൊണ്ടും പറ്റുന്ന സഹായങ്ങള്* ചെയ്തുതരാമെന്നും പറഞ്ഞാണു ഷമ്മി വാഗ്ദാനം ചെയ്തു. ആശുപത്രിയില്* നിന്ന് ഷമ്മി നേരെ പോയത് ഫിറോസിന്റെ വണ്ടൂരിലുള്ള വീട്ടിലേക്കാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ വേര്*പാടില്* മനം തകര്*ന്നിരിക്കുന്ന കുടുംബാംഗങ്ങളെയും ഷമ്മി ആശ്വസിപ്പിച്ചു.

    വണ്ടൂര്* കാപ്പിച്ചാലിലെ മുണ്ടിയന്*കാവില്* ഫിറോസ്ഖാന്റെയും ഭാര്യ പയ്യനാട്* പിലാക്കല്* ജസീനയുടെയും മക്കളായ ഫര്*സിന്*ഖാന്* (6), സഹോദരി ഫാത്തിമ ഫിദ (രണ്ടര വയസ്സ്*) എന്നിവരാണ് അപകടത്തില്* മരിച്ചത്*. വ്യാഴാഴ്ച ഉച്ചക്ക്* 12 മണിയോടെ പാണ്ടിക്കാട്* വണ്ടൂര്* റോഡില്* ഹൈസ്കൂള്* പടിയിലായിരുന്നു അപകടം. പെരിന്തല്*മണ്ണയില്* നിന്നും നിലമ്പൂരിലേക്കു പോവുകയായിരുന്ന സ്കോര്*പിയോ വാനും വണ്ടൂരില്* നിന്നും പയ്യനാട്* ചോലക്കലിലേക്കു പോവുകയായിരുന്ന ഓട്ടോയുമാണ്* അപകടത്തില്*പെട്ടത്*.

    ഇടിയുടെ ആഘാതത്തില്* തകര്*ന്ന ഓട്ടോയില്* നിന്നും വളരെ പണിപെട്ടാണ്* ആളുകളെ പുറത്തെടുത്തത്*. കുട്ടികള്* സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്* പാണ്ടിക്കാട്* സ്വകാര്യ ആശുപത്രിയില്* പ്രവേശിപ്പിച്ചു. തുടര്*ന്ന്* മഞ്ചേരി ജനറല്* ആശുപത്രിയിലേക്കു കൊണ്ടുപോയി. നെഞ്ചുവേദനയെ തുടര്*ന്നു തിലകനേയും നിസാര പരിക്കേറ്റ പേഴ്സണല്* സ്റ്റാഫ്* ഷബ്നനെയും പെരിന്തല്*മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
    Last edited by rameshxavier; 04-23-2011 at 07:33 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •