ചാങ് ഷു മിനെ ഓര്*മ്മയുണ്ടോ? ഓര്*ത്തെടുക്കാന്* ബുദ്ധിമുട്ടേണ്ട. ‘അറബിക്കഥ’യിലെ നായികയായ ചൈനക്കാരി. ഇപ്പോള്* ഓര്*മ്മ വന്നു അല്ലേ? വിദേശിയായ പെണ്*കുട്ടിയെ മലയാളത്തില്* അഭിനയിപ്പിച്ച് ‘അറബിക്കഥ’ ഹിറ്റാക്കിയ ലാല്* ജോസ് വീണ്ടും അത്തരം ഒരു പരീക്ഷണം നടത്തുകയാണ്.

ദിലീപിനെ നായകനാക്കി ലാല്* ജോസ് പുതിയ സിനിമ ചെയ്യുന്ന കാര്യം റിപ്പോര്*ട്ട് ചെയ്തിരുന്നല്ലോ. ആ സിനിമയ്ക്ക് പേരിട്ടു - ‘സ്പാനിഷ് മസാല’. ചിത്രത്തില്* ദിലീപിന്*റെ നായികയാകാന്* ലാല്* ജോസ് അന്വേഷിക്കുന്നത് ഒരു സ്പാനിഷ് സുന്ദരിയെയാണ്. സിനിമയുടെ ചിത്രീകരണം പൂര്*ണമായും സ്പെയിനിലായിരിക്കും നടക്കുക.

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. ദിലീപ് - ബെന്നി - ലാല്* ജോസ് ടീമിന്*റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്*ത്തിക്കാനാകുമെന്നാണ് ലാല്* ജോസിന്*റെ പ്രതീക്ഷ.

നൌഷാദ് നിര്*മ്മിക്കുന്ന സ്പാനിഷ് മസാലയില്* കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്*റെ വരികള്*ക്ക് സംഗീതം വിദ്യാസാഗര്*. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ചന്ദ്രനുദിക്കുന്ന ദിക്കില്*, മീശമാധവന്*, രസികന്*, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്**ജോസും ഒന്നിച്ച സിനിമകള്*.


Keywords:dileep, lal jose, chathupottu, spanish masala, Dileep in Spanish Masala,
dileep's Spanish Masala