ഡല്*ഹി ഡെയര്*ഡെവിള്*സിനെ അവരുടെ തട്ടകത്തില്* ചുരുട്ടിക്കെട്ടി ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്സ്* വിജയം വരിച്ചു. ഡല്*ഹിയെ വെറും 160 റണ്*സില്* ഒതുക്കി നിര്*ത്തിയാണ് ബാംഗ്ലൂര്* മൂന്ന് വിക്കറ്റ് വിജയം നേടിയത്. വിരാട്* കോഹ്*ലി ഡല്*ഹിയ്ക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 38 പന്തില്* നിന്ന് എട്ട് ബൗണ്ടറികളും രണ്ട് സിക്സറും അടക്കം കോഹ്*ലി 56 റണ്*സ്* നേടി.

ഒരുഘട്ടത്തില്* അഞ്ചിന്* 107 എന്ന നിലയില്* പരുങ്ങിയ ബാംഗ്ലൂരിന്റെ രണ്ടുവിക്കറ്റുകള്* കൂടി വീഴ്ത്തി ഡല്*ഹി കളിയിലേക്ക് തിരിച്ചുവന്നെങ്കിലും അവസാന ഓ*വറുകളില്* അവര്*ക്ക് വീണ്ടും പിഴച്ചു. കഴിഞ്ഞ ദിവസം പഞ്ചാബ്* സൂപ്പര്* കിങ്ങ്സിനെതിരെ പുറത്തെടുത്ത പ്രകടനം ഡല്*ഹി ആവര്*ത്തിക്കുമെന്നാണ് ആരാധകര്* പ്രതീക്ഷിച്ചിരുന്നത്. എന്നാല്* ഒത്തുവന്ന പല അവസരങ്ങളും ഡല്*ഹി പാഴാക്കുകയായിരുന്നു. ക്യാപ്റ്റന്* വീരേണ്ടര്* സേവാഗും ആരാധകരെ പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

അവസാന മൂന്നു പന്ത്* ബാക്കി നില്*ക്കെ ക്യാപ്റ്റന്* ഡാനിയല്* വെട്ടോറിയും സയ്യിദ്* മുഹമ്മദും ചേര്*ന്നാണ് ബാംഗ്ലൂരിന്റെ വിജയം കുറിച്ചത്.