ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്* തിരിച്ചെത്തിയ നദിയാ മൊയ്തു മലയാളത്തില്* സജീവമാകുന്നു. ഡബിള്*സില്* മമ്മൂട്ടിക്കൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നദിയ അടുത്തതായി അഭിനയിക്കുന്നത് ജോഷിയുടെ സെവന്**സിലാണ്.


സെവന്*സ് എന്ന ചിത്രത്തില്* ഒരു പൊലീസ് കമ്മിഷണറുടെ വേഷത്തിലാണ് നദിയ അഭിനയിക്കുന്നത്. ബോള്*ഡായ ഈ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകപ്രീതി നേടാനുള്ള ഒരുക്കത്തിലാണ് നദിയ. മമ്മൂട്ടിച്ചിത്രത്തിന് ശേഷം മോഹന്* ലാലിനൊപ്പവും നദിയ അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്* മോഹന്*ലാലും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോബോബനും ആസിഫ് അലിയുമാണ് ചിത്രത്തിലെ നായകര്**. നിവിന്* പോളി, വിനീത് കുമാര്* തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്. സന്തോഷ് പവിത്രം നിര്*മ്മിക്കുന്ന സെവന്*സിന്*റെ പ്രധാന ലൊക്കേഷന്* കോഴിക്കോടാണ്.

മലബാറിലെ ഫുട്ബോള്* മത്സരങ്ങളുടെ പശ്ചാത്തലത്തില്* ഒരു ക്രൈം ത്രില്ലറാണ് സെവന്**സിലൂടെ ജോഷി ലക്*ഷ്യമിടുന്നത്. ഇക്ബാല്* കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളില്* പൂര്*ത്തിയാകും. ചിത്രം ജൂലൈയില്* റിലീസാണ്.

Keywords:
Nadia Moythu in Sevens, mohanlal, kunchako boban, asif ali,sevens,crime thriller, director joshi, vineeth kumar