എം ടി വാസുദേവന്* നായര്*ക്ക് പ്രിയപ്പെട്ട വളരെക്കുറച്ച് സംവിധായകരേ മലയാളത്തിലുള്ളൂ. ഹരിഹരന്*, ഐ വി ശശി അങ്ങനെ ചിലര്*. നീലത്താമര കഴിഞ്ഞതിന് ശേഷം ലാല്* ജോസും എം ടിക്ക് പ്രിയപ്പെട്ടവനായി. ലാല്* ജോസിനായി വീണ്ടും ഒരു തിരക്കഥ എം ടി ഉടന്* തന്നെ എഴുതുന്നുണ്ട്. ബാലയായിരിക്കും നായകന്*.

പറഞ്ഞുവരുന്നത് അതിനെക്കുറിച്ചല്ല. വെറും 14 ചിത്രങ്ങള്* മാത്രം സംവിധാനം ചെയ്തപ്പോഴേക്കും എം ടി പോലും അംഗീകരിക്കുന്ന സംവിധായകനായി ലാല്* ജോസ് മാറി. മലയാളത്തില്* ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകനാണ് ലാല്* ജോസ്. ഇനി വ്യത്യസ്തമായ ഒരു പാതയിലൂടെ നീങ്ങാനൊരുങ്ങുകയാണ് ലാലു. സംവിധാനത്തിന് പുറമേ നിര്*മ്മാതാവാകാനും ഒരുങ്ങുകയാണ് അദ്ദേഹം.

ലാല്* ജോസ് നിര്*മ്മിക്കുന്ന ആദ്യ ചിത്രത്തില്* പൃഥ്വിരാജാണ് നായകനാകുന്നത്. എല്* ജെ ഫിലിംസ് എന്നാണ് നിര്*മ്മാണക്കമ്പനിയുടെ പേര്. തിരക്കഥാകൃത്ത് ഇക്ബാല്* കുറ്റിപ്പുറവും ഈ കമ്പനിയില്* പങ്കാളിയാണ്. നല്ല സിനിമകള്* നിര്*മ്മിക്കുക എന്നതാണ് എല്* ജെ ഫിലിംസിന്*റെ ലക്*ഷ്യം. എല്* ജെ ഫിലിംസിന് വേണ്ടി ലാല്* ജോസ് നിര്*മ്മിച്ച് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഇക്ബാല്* കുറ്റിപ്പുറം.

ലാല്* ജോസ് - ഇക്ബാല്* ടീമിന്*റെ കസിന്*സ് ഈ വര്*ഷം തന്നെ ആരംഭിക്കാനും പദ്ധതിയുണ്ട്. മോഹന്*ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ഈ സിനിമ സെവന്* ആര്*ട്സിന്*റെ ബാനറിലാണ് ഒരുക്കുന്നത്.