ആരാധകര്* അങ്കലാപ്പിലാണ്. ഇങ്ങനെയും ഒരു തീരുമാനമുണ്ടോ? ലോകത്തില്* ഏതെങ്കിലുമൊരു സൂപ്പര്*സ്റ്റാര്* ഇങ്ങനെയൊക്കെ ചെയ്യുമോ? തല എന്താ ഇങ്ങനെ? തമിഴകത്തെ അള്*ട്ടിമേറ്റ് സ്റ്റാര്* അജിത് കുമാര്* തന്*റെ ഫാന്*സ് ക്ലബ് പിരിച്ചുവിട്ടത് മേയ് ഒന്നിനാണ്. ജന്**മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് തന്*റെ ഫാന്*സ് അസോസിയേഷന്* പിരിച്ചുവിടുന്നതായി അജിത് പ്രഖ്യാപിച്ചത്.


ഫാന്*സ് അസോസിയേഷനില്* ആരാധകരുടെ എണ്ണം കൂട്ടാന്* ആഞ്ഞു പരിശ്രമിക്കുന്ന താരങ്ങളാണ് തമിഴകത്തും കേരളത്തിലുമുള്ളത്. അവിടെയാണ് അജിത് വ്യത്യസ്തനാകുന്നത്. ആരാധകരെ തന്*റെ വ്യക്തിപരമായ കാര്യങ്ങള്*ക്ക് ഉപയോഗിച്ചിട്ടില്ലെന്നും എല്ലാവരുടെയും സ്നേഹം എപ്പോഴും കൂടെയുണ്ടാകണമെന്നും പറയുന്ന അജിത് ഫാന്*സ് ക്ലബ് പിരിച്ചുവിടുകയാണെന്നും പ്രഖ്യാപിച്ചു.

ഇളയദളപതി വിജയ്*യുടെ ഫാന്*സും അജിത്തിന്*റെ ഫാന്*സും ബദ്ധ വൈരികളാണെന്ന് അറിയാമല്ലോ. വിജയ് ആണെങ്കില്* തന്*റെ ആരധകരുടെ ബലം വര്*ദ്ധിപ്പിച്ച് രാഷ്ട്രീയപ്പാര്*ട്ടി ഉണ്ടാക്കാന്* നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തല ഇങ്ങനെയൊരു കടും*കൈ ചെയ്തിരിക്കുന്നത്. ഫാന്*സിന് സഹിക്കുമോ? പ്രതിഷേധിക്കാന്* തന്നെയാണ് അജിത് ഫാന്*സിന്*റെ തീരുമാനം.

തലയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫാന്*സ് ആവശ്യപ്പെട്ടുകഴിഞ്ഞു. 15 ദിവസത്തിനുള്ളില്* തീരുമാനം മാറ്റണമെന്നാണ് ഫാന്*സ് അംഗങ്ങള്* ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്* അജിത്തിന്*റെ വീടിനുമുന്നില്* പ്രതിഷേധ പരിപാടികള്* സംഘടിപ്പിക്കാനാണ് ഫാന്*സിന്*റെ നീക്കം. എന്നാല്*, എന്തൊക്കെ സംഭവിച്ചാലും തന്*റെ തീരുമാനത്തില്* മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് അജിത്തിന്*റെ നിലപാട്.

ഇത്തരം തീരുമാനങ്ങള്* മുമ്പും അജിത് കൈക്കൊണ്ടിട്ടുണ്ട്. തന്നെ തലയെന്നോ അള്*ട്ടിമേറ്റ് സ്റ്റാര്* എന്നോ വിശേഷിപ്പിക്കരുതെന്ന് മുമ്പ് അജിത് അഭ്യര്*ത്ഥിച്ചിരുന്നു.