സീനിയര്* നടന്**മാര്*ക്കൊപ്പം നായികയായി അഭിനയിക്കാന്* താല്*പ്പര്യമില്ല - പറയുന്നത് യുവതലമുറയുടെ ഹരം നിത്യാ മേനോന്*. ‘ഉറുമി’യുടെ മെഗാവിജയത്തിന്*റെ പശ്ചാത്തലത്തില്* നിത്യയ്ക്ക് ഓഫറുകള്* പെരുമഴ പോലെയാണ്. അവയെല്ലം യുവതാര ചിത്രങ്ങളുമാണ്. മോഹന്*ലാലിന്*റെ നായികയായി ‘ആകാശഗോപുരം’ എന്ന ചിത്രത്തിലൂടെയാണ് നിത്യാ മേനോന്* മലയാളത്തില്* അരങ്ങേറിയത്. എന്നാല്* മോഹന്*ലാല്*, മമ്മൂട്ടി എന്നിവരെപ്പോലെ സീനിയറായ നായകന്**മര്*ക്കൊപ്പം നായികാവേഷത്തിലഭിനയിക്കാന്* താല്*പ്പര്യമില്ലെന്ന് നിത്യ തുറന്നു പറയുകയാണ്.


“കൂടുതല്* പ്രായമുള്ള നടന്**മാര്*ക്കൊപ്പം അഭിനയിക്കാന്* താല്*പ്പര്യമില്ല. ആകാശഗോപുരത്തിന്*റെ കഥ ആ വിധത്തിലുള്ളതായിരുന്നു. 40 വയസുള്ള പുരുഷനും 20കാരിയായ പെണ്*കുട്ടിയും തമ്മിലുള്ള അടുപ്പം. ഞാന്* കാണാന്* തന്നെ വളരെ ചെറിയ ആളാണ്. പ്രായമുള്ളവര്*ക്കൊപ്പം അഭിനയിക്കുമ്പോള്* ഒട്ടും നന്നാവില്ല. അതുകൊണ്ട് ചെറുപ്പക്കാരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടം. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്* ആവാം എന്നല്ലാതെ സീനിയര്* നടന്**മാര്*ക്കൊപ്പം നായിക എന്ന ലേബലില്* അഭിനയിക്കാന്* എനിക്ക് താല്*പ്പര്യമില്ല” - ‘കന്യക’യ്ക്ക് അനുവദിച്ച അഭിമുഖത്തില്* നിത്യാ മേനോന്* പറയുന്നു.

“പുതു തലമുറയ്ക്കൊപ്പം അഭിനയിക്കുന്നതാണ് കൂടുതല്* നന്നായി തോന്നുന്നത്. ഒരേ പ്രായവും താല്*പ്പര്യവുമൊക്കെയാകുമ്പോള്* ഉണ്ടാകുന്ന കെമിസ്ട്രിയാണ് അതിന്*റെ സന്തോഷം. ഒന്നിച്ച് തമാശ പറഞ്ഞ്, ഡിന്നര്* കഴിച്ച് അങ്ങനെ ഒരു ജോളി മൂഡ്. സീനിയര്* ആര്*ട്ടിസ്റ്റുകളാകുമ്പോള്* നമുക്ക് തീര്*ച്ചയായും അവരുമായി ഒരു ഗ്യാപ്പ് ഉണ്ടാകും” - നിത്യ പറയുന്നു.

സിബി മലയിലിന്*റെ ‘അപൂര്*വരാഗ‘ത്തിന് ശേഷം ഇപ്പോള്* ‘വയലിന്*’ എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കുന്നത്. സിബി മലയിലിന് ഏറ്റവും ഇഷ്ടമുള്ള നായികയായി നിത്യ മാറിയിരിക്കുന്നു. “എനിക്കും സിബിസാറിനും ഇടയില്* വല്ലാത്തൊരു കെമിസ്ട്രിയുണ്ട്. അദ്ദേഹത്തിന് ലോഹിതദാസുമായി ഉണ്ടായിരുന്നതു പോലെ. എന്നിലെ നടിയെ നന്നായി തിരിച്ചറിയുന്നു അദ്ദേഹം. അച്ഛന്* - മകള്* ബന്ധമാണ് ഞങ്ങള്*ക്കിടയില്*. സ്വന്തം വീട്ടില്* വരുന്നതുപോലെയാണ് ഞാന്* സിബി സാറിന്*റെ സിനിമയില്* അഭിനയിക്കാന്* പോകുന്നത്” - നിത്യാ മേനോന്* പറയുന്നു.

“ഇതിനകം ഞാന്* 15 സിനിമകളില്* അഭിനയിച്ചു. ഇത്രയും സിനിമകള്* അഭിനയിച്ചതില്* ഞാന്* കണ്ട ഏറ്റവും മികച്ച സംവിധായകന്* സിബി മലയിലാണ്. അദ്ദേഹത്തിന്*റെ സിനിമകള്* അത്ര പെര്*ഫെക്ടാണ്. നമ്മള്* ഇഷ്ടപ്പെടുന്ന സിനിമകളുടെ സംവിധായകരെ ഇഷ്ടമാകണമെന്നില്ല. പക്ഷേ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടുപോകും.” - സിബി മലയിലിനെ കുറിച്ച് എത്ര പറഞ്ഞാലും നിത്യയ്ക്ക് മതിയാകില്ല.

“വളരെ ശാന്തമായിട്ടാണ് സിബി സാര്* എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നത്. ഒരിക്കല്* പോലും ഒച്ചയെടുത്ത് കണ്ടിട്ടില്ല. ഞാന്* കണ്ടവരില്* ഏറ്റവും മികച്ച സംവിധായകന്* അദ്ദേഹമല്ലാതെ മറ്റാരുമല്ല. സംവിധായകന്* എന്ന നിലയില്* മാത്രമല്ല, നല്ല ഒരു വ്യക്തി കൂടിയാണ് അദ്ദേഹം” - നിത്യ വ്യക്തമാക്കുന്നു.