1.
സീനിയേഴ്സ് കണ്ടു. 2. രസമുള്ള സിനിമ. 3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. 4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം*പ്രസീവ് ആക്കുന്നത്. 5. നായകന്**മാരായ ജയറാം, കുഞ്ചാക്കോ ബോബന്*, ബിജു മേനോന്*, മനോജ് കെ ജയന്* എന്നിവര്* മനോഹരമായി അഭിനയിച്ചു. 6. പോക്കിരിരാജയെ അപേക്ഷിച്ച് വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു.

ഇനി ഓരോന്നായി പറയാം:

1.
സീനിയേഴ്സ് കണ്ട

ഞാന്* വളരെ അകലെ നിന്ന് തിയേറ്ററിനെ നോക്കി. സീനിയേഴ്സ് റിലീസാകുന്ന ദിവസം. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റ് കൌണ്ടറിനു മുന്നില്* അധികം പേരൊന്നുമില്ല. കഴിഞ്ഞ ദിവസം ‘മാണിക്യക്കല്ല്’ കാണാന്* പോയപ്പോള്* വിരലാല്* എണ്ണാവുന്ന ആള്*ക്കാര്* മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അതിലൊക്കെ എത്രയോ മെച്ചമാണ്.

തിയേറ്റര്* പരിസരത്ത് സിനിമാ രംഗത്തെ പരിചിത മുഖങ്ങളെയൊന്നും കണ്ടില്ല. എല്ലാ സിനിമയും ആദ്യ ദിവസം ആ*ദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരുണ്ട്. അവരെയും കാണാനില്ല. തിയേറ്ററിനുള്ളില്* കടന്നു. എനിക്കു തോന്നുന്നത് ‘ഡബിള്*സ്’ ഇം*പാക്ട് ആണ് ഈ ചിത്രത്തിന് തിരക്കു കുറയാന്* കാരണം എന്നാണ്. സച്ചി - സേതു എഴുതുന്ന സിനിമ, ഡബിള്*സിന് ശേഷമെത്തുന്ന അവരുടെ സിനിമ എന്നതൊക്കെ പ്രേക്ഷകരെ തിയേറ്ററില്* നിന്ന് മാറ്റിനിര്*ത്തുന്നുണ്ടാകണം.

പക്ഷേ സിനിമ തുടങ്ങിയപ്പോഴേക്കും തിയേറ്റര്* ഏകദേശം നിറഞ്ഞു. ‘മമ്മൂട്ടിക്ക് നന്ദി’ എന്ന് എഴുതിക്കാണിച്ചപ്പോള്* ഒരു ആരവം. കുറച്ചുപേരുടെ ‘ജെയ്’ വിളികളും പിന്നെ ചിലയിടങ്ങളില്* നിന്ന് കൂവലും. സിനിമ തുടക്കം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്* മതിയല്ലോ. കോളജില്* ഒരു കൊലപാതകം. അതും നമ്മുടെ മീരാ നന്ദനെ. ഫ്ലാഷ്ബാക്കാണ് കേട്ടോ. ജയറാമിന്*റെ വോയിസ്*ഓവറിലാണ് കഥ പറയുന്നത്. കൊലപാതകത്തിന്*റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്മനാഭന്*(ജയറാം) ജയിലില്* പോകുന്നു.

11
വര്*ഷത്തിന് ശേഷം പത്മനാഭന്*റെ തീരുമാനമനുസരിച്ച് അയാളും കൂട്ടുകാരായ ഇടിക്കുള(ബിജുമേനോന്*), റെക്സ്(കുഞ്ചാക്കോ ബോബന്*), മുന്ന(മനോജ് കെ ജയന്*) എന്നിവരും ക്യാം*പസില്* പഠിക്കാനായി തിരിച്ചെത്തുകയാണ്. ഇനിയല്ലേ കളി...

2. രസമുള്ള സിനി

രസകരമായ ഒരു സിനിമയാണ് സീനിയേഴ്സ്. നാല്**വര്* സംഘം എന്തിനാണ് കോളജില്* മടങ്ങിയെത്തിയത് എന്നതാണ് സിനിമയുടെ സസ്പെന്*സ്. അവര്*ക്ക് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. കോളജില്* ചെല്ലുന്നപാടെ അതൊക്കെ അങ്ങു വെളിപ്പെടുത്താന്* പറ്റുമോ? അവിടെ ചില കളികള്*, തമാശകള്*, ഏറ്റുമുട്ടലുകള്*. എന്തായാലും സീനിയേഴ്സ് തകര്*ത്തുവാരി എന്നു പറഞ്ഞാല്* മതിയല്ലോ. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിക്കില്ല. 100% ഗ്യാരണ്ടി.

3.
ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്

ചൈനാ ടൌണ്*, ക്രിസ്ത്യന്* ബ്രദേഴ്സ് തുടങ്ങിയവയാണല്ലോ അടുത്ത കാലത്ത് ആഘോഷപൂര്*വം എത്തിയ സിനിമകള്*. സീനിയേഴ്സ് അവയെയൊക്കെ കടത്തിവെട്ടി. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. ഒരു രസമുണ്ട്. നമ്മുടെ അനന്യയുടെ ഒരു പ്രകടനം. ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയെ അനുകരിക്കുന്നുണ്ട് കക്ഷി. തിയേറ്ററില്* അതിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ആ നിലപാട് എനിക്കിഷ്ടപ്പെട്ടു. വൈശാഖ് തന്*റെ ആദ്യ സിനിമയെ വിമര്*ശനാത്മകമായി സമീപിക്കുന്നുണ്ട്.

4.
കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം*പ്രസീവ് ആക്കുന്നത

സച്ചി - സേതു കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സീനിയേഴ്സില്*. ഒരു നല്ല എന്*റര്*ടെയ്നര്* എങ്ങനെയെഴുതാമെന്ന് ഈ സിനിമയിലൂടെ അവര്* കാണിച്ചു തന്നു. ഡബിള്*സിന് എന്താണാവോ പറ്റിയത്? നമ്മുടെ ലാല്*(സിദ്ദിഖ് - ലാല്*) സംവിധാനം ചെയ്ത ടു ഹരിഹര്* നഗര്* എന്ന സിനിമയില്ലേ. അതിന്*റെ രചനാരീതിയാണ് സീനിയേഴ്സില്* സച്ചി - സേതു പിന്തുടര്*ന്നിരിക്കുന്നത്. ചില ഡയലോഗുകളൊക്കെ ഗംഭീരമായി. ജയറാം ഒരിടത്ത് മിമിക്രി നമ്പര്* കാണിക്കുന്നുണ്ട്. പഴശ്ശിരാജയെയാണ് തോണ്ടിയിരിക്കുന്നത്. “പഴശ്ശിയുടെ സമരമുറകള്* കാമ്പസ് ഇനി കാണാന്* പോകുന്നതേയുള്ളൂ” - എന്താ ഒരു കൈയടി തിയേറ്ററില്*!


Keywords:
Seniors - Malayalam Movie Review,jayaram , kunchacko boban, manoj k jayan, malayalam cinema news