കുഞ്ഞൂട്ടനും ദിഗംബരനും ശിവപുരവും ശിവക്കാവുമെല്ലാം വീണ്ടും വരുന്നു. മലയാള സിനിമാ ആസ്വാദകര്*ക്ക് മന്ത്രവാദത്തിന്*റെ നിഗൂഡതകളിലൂടെ ഒരു യാത്രയായിരുന്നു ‘അനന്തഭദ്രം’ എന്ന സിനിമ. കാവും സര്*പ്പങ്ങളും ദുര്*മന്ത്രവാദവുമെല്ലാം ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിച്ചത് സന്തോഷ് ശിവനാണ്. അനന്തഭദ്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ് സന്തോഷ് ഇപ്പോള്*.

അനന്തഭദ്രത്തില്* പൃഥ്വിരാജായിരുന്നു നായകന്*. എന്നാല്* ‘അനന്തഭദ്രാസനം’ എന്ന് പേരിട്ട രണ്ടാം ഭാഗത്തില്* പൃഥ്വി നായകനാകില്ല. പൃഥ്വിക്ക് പകരം തമിഴിലെ യുവസൂപ്പര്*താരം ആര്യയാണ് അനന്തഭദ്രാസനത്തിലെ നായകന്*. അനന്തഭദ്രം രചിച്ച സുനില്* പരമേശ്വരന്* തന്നെയാണ് അനന്തഭദ്രാസനത്തിനും തിരക്കഥ എഴുതുന്നത്.

അനന്തഭദ്രത്തിന് ശേഷം സുനില്* പരമേശ്വരന്* ‘മാടന്**കൊല്ലി’ എന്ന തിരക്കഥയാണെഴുതിയത്. മേജര്* രവിയാണ് ആ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്* പൃഥ്വിരാജ് പിന്**മാറിയതിനെ തുടര്*ന്ന് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. സുനില്* പരമേശ്വരന്* പരസ്യമായി പൃഥ്വിരാജിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന്*റെ തുടര്*ച്ചയെന്നോണമാണ് അനന്തഭദ്രാസനത്തില്* നിന്ന് പൃഥ്വിയെ ഒഴിവാക്കിയതും ആര്യയെ നായകനാക്കിയതും.

ആര്യയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് അനന്തഭദ്രാസനം. സന്തോഷ് ശിവന്* തന്നെ സംവിധാനം ചെയ്ത ‘ഉറുമി’യാണ് ആര്യയുടെ ആദ്യത്തെ മലയാളചിത്രം. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ് എന്ന മലയാള ചിത്രത്തിലും ആര്യ നായകനാകുന്നുണ്ട്.