ബോളിവുഡ്* നടി പ്രിയങ്ക ചോപ്രയോട് ദക്ഷിണാഫ്രിക്കന്* ക്രിക്കറ്റ് താരം ഹര്*ഷലെ ഗിബ്*സിന് ആരാധന. പ്രിയങ്കയുടെ അഭിനയം ഗിബ്സിന് ഏറെ ഇഷ്ടമാണത്രെ. പ്രിയങ്കയോടുള്ള ഗിബ്സിന്റെ ആരാധനയെക്കുറിച്ച് നിരവധി വാര്*ത്തകളാണ്പുറത്തുവരുന്നത്.

അടുത്തിടെ വിശാല്* ചോപ്രയുടെ സാത്ത്* ഖൂന്* മാഫ്* എന്ന ചിത്രത്തിലെ അഭിനയത്തിന്* പ്രിയങ്കചോപ്രയ്ക്ക് അവാര്*ഡ് കിട്ടിയപ്പോള്* ഗിബ്സ് ട്വിറ്ററില്* അഭിനന്ദനം അറിയിച്ചിരുന്നു. അഭിനന്ദനങ്ങള്*, ഇനിയുമേറെ ഉയരങ്ങളിലെത്താന്* ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നാണ് ഗിബ്സ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞവര്*ഷം ഐപിഎല്* അവാര്*ഡ് പ്രോഗ്രാമിലാണ് ഇരുവരും തമ്മില്* പരിചയപ്പെട്ടത്. ഐപിഎല്* പാര്*ട്ടിയ്*ക്കിടെ പ്രിയങ്ക നൃത്തം ചെയ്*തപ്പോള്* ഗിബ്*സ്* ഇമവെട്ടാതെ നോക്കിയിരുന്നുവെന്ന് മുമ്പ് വാര്*ത്തകളുണ്ടായിരുന്നു.

ഗിബ്സിന് പ്രിയങ്കയോടുള്ള ആരാധനയ്ക്ക് ഇതിനേക്കാളും വലിയ തെളിവും ചില വാര്*ത്താവൃത്തങ്ങള്* ഇപ്പോള്* വെളിപ്പെടുത്തുന്നു- തന്നെ ഇന്റര്*വ്യൂ ചെയ്യാനെത്തിയ ഇന്ത്യന്* റിപ്പോര്*ട്ടറോട്* ഗിബ്*സ്* പ്രിയങ്കയുടെ ഫോണ്* നമ്പര്* ആവശ്യപ്പെട്ടുവെന്നാണ് വാര്*ത്ത.

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയബന്ധങ്ങള്* പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മാത്രവുമല്ല പ്രിയങ്ക ഇപ്പോള്* മറ്റാരോടും പ്രണയത്തിലല്ലെന്നുമാണ് കേള്*ക്കുന്നത്. അപ്പോള്* ഈ ആരാധന പ്രണയത്തിലേക്ക് വളരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതോ മാതൃകാപരമായ ഒരു സൌഹൃദമോ?