ഇന്ത്യയുടെ വെസ്റ്റിന്റീസ് പര്യടനത്തില്* കളിക്കുമെന്ന് യുവരാജ് സിംഗും ഹര്*ഭജന്* സിംഗും വ്യക്തമാക്കി. പല മുതിര്*ന്ന താരങ്ങളും മത്സരത്തില്* നിന്ന് വിട്ടുനിന്നേക്കുമെന്ന വാര്*ത്തകള്* പുറത്തുവരുന്ന സാഹചര്യത്തിലാണ് യുവിയും ഭാജിയും ഇക്കാര്യം പറഞ്ഞത്.

വെസ്റ്റിന്റീസ് പര്യടനവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്*ഡ് യാതൊന്നും സംസാരിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്* തീര്*ച്ചയായും ഞാന്* കളിക്കും- യുവി പറഞ്ഞു. വെസ്റ്റിന്റീസ് പര്യടനത്തില്* കളിക്കുമെന്ന് ഹര്*ഭജനും പറഞ്ഞു.

അടുത്ത ഐ പി എല്* മത്സരത്തില്* പൂനെ ടീമില്* സൌരവ് ഗാംഗുലി തീര്*ച്ചയായും കളിക്കുമെന്ന് യുവരാജ് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്* പഞ്ചാബിനെതിരെ ഗാംഗുലി കളിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്* ഫിറ്റ്നെസ്സ് ആകാന്* ഗാംഗുലിക്ക് കുറച്ച് ദിവസങ്ങള്* കൂടി വേണമായിരുന്നു- പൂനെ നായകന്* യുവരാജ് പറഞ്ഞു.

ധോണി, സച്ചിന്* ടെണ്ടുല്*ക്കര്*, വിരേന്ദ്ര സെവാഗ്, ഗൌതം ഗംഭീര്*, സഹീര്* ഖാന്*, ഹര്*ഭജന്* സിംഗ് എന്നിവര്* വെസ്റ്റിന്റീസ് പര്യടനത്തില്* നിന്ന് മാറി നില്*ക്കാനാണ് സാധ്യതയെന്നായിരുന്നു നേരത്തെ വാര്*ത്തയുണ്ടായിരുന്നത്. അടുപ്പിച്ച് മത്സരങ്ങള്* നടക്കുന്നതിനാല്* വിശ്രമം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവര്* മാറി നില്*ക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.

ലോകകപ്പിന് ശേഷം ഐ പി എല്ലിനു പങ്കെടുക്കേണ്ടി വന്നതിനാല്* താരങ്ങള്*ക്ക് വിശ്രമം ലഭിച്ചിരുന്നില്ല. വെസ്റ്റിന്*ഡീസ് പര്യടനത്തില്* വിശ്രമം ലഭിച്ചാല്* മാത്രമേ നിര്*ണ്ണായകമായ ഇംഗ്ലണ്ട്, ഓസീസ് പര്യടനങ്ങള്*ക്ക് സജ്ജമാകാന്* പറ്റുകയുള്ളൂവെന്നാണ് മുതിര്*ന്ന താരങ്ങള്* പറഞ്ഞതായാണ് വാര്*ത്ത വന്നത്. അതിനാല്* വെസ്റ്റിന്*ഡീസ് പര്യടനത്തില്* നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില താരങ്ങള്* ബി സി സി ഐക്ക് അപേക്ഷ നല്*കിയിട്ടുണ്ടെന്നും റിപ്പോര്*ട്ടുണ്ടായിരുന്നു.

വെസ്റ്റിന്*ഡീസ് പര്യടനത്തില്* അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഒരു ട്വെന്റി 20 മത്സരവുമാണ് നടക്കുക.