ഐ പി എല്ലില്* ഡെക്കാന്* ചാര്*ജേഴ്സിനെതിരെ പൂനെ വാരിയേഴ്സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡെക്കാണ്* നിശ്ചിത ഓവറില്* എട്ട് വിക്കറ്റ് നഷ്ടത്തില്* 136 റണ്*സ് ആണ് എടുത്തത്.

ടോസ് നേടിയ ഡെക്കാണ്* നായകന്* സംഗക്കാര ബാറ്റ് ചെയ്യാന്* തീരുമാനിക്കുകയായിരുന്നു. ഓപ്പണര്*മാരായ ധവാനും രവിയും മികച്ച തുടക്കമാണ് ഡെക്കാണ് നല്*കിയത്. ധവാന്* 17 പന്തുകളില്* നിന്ന് 24 റണ്*സ് എടുത്തപ്പോള്* രവി 27 പന്തുകളില്* നിന്ന് 30 റണ്*സ് എടുത്തു. 30 റണ്*സെടുത്ത ഡുമിനിയും ഡെക്കാണ്* നിരയില്* തിളങ്ങി. സംഗക്കാര 10 റണ്*സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെയുടെ ഓപ്പണമാര്* ആദ്യ വിക്കറ്റില്* 55 റണ്*സ് നേടി. ഓപ്പണമാരായ ജെസ്സി റൈഡര്* 20 പന്തുകളില്* നിന്ന് 35ഉം മനീഷ് പാണ്ഡെയും 42 പന്തുകളില്* നിന്* 49ഉം റണ്*സ് ആണ് നേടിയത്. ഐ പി എല്ലില്* തിരിച്ചെത്തിയ ഗാംഗുലിയും പൂനെയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതോടെ പൂനെ വിജയത്തിലെത്തി. 32 പന്തുകളില്* നിന്ന് 32 റണ്*സ് എടുത്ത് ഗാംഗുലി പുറത്താകാതെ നിന്നു.

മറ്റൊരു മത്സരത്തില്* കരുത്തരായ മുംബൈ ഇന്ത്യന്**സിനെ പഞ്ചാബ് കിംഗ്സ് ഇലവന്* അട്ടിമറിച്ചു. മുംബൈയെ 76 റണ്*സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്*ത്തിയ 164 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന മുംബൈ 12.5 ഓവറില്* 87 റണ്*സിന് പുറത്തായി. അപകടകാരിയായ കീറണ്* പൊള്ളാര്*ഡ് ഉള്*പ്പെടെ നാല് മുംബൈ ബാറ്റ്*സ്മാന്മാരെ പുറത്താക്കി പഞ്ചാബിന് വിജയം ഒരുക്കിയത് ഇടങ്കയ്യന്* സ്പിന്നര്* ഭാര്*ഗവ ഭട്ടാണ്. മാന്* ഒഫ് ദ മാച്ചും ഭാര്*ഗവ ഭട്ടാണ്.

ഷോണ്* മാര്*ഷ്(43), ദിനേശ് കാര്*ത്തിക്(31), ക്യാപ്റ്റന്* ആദം ഗില്*ക്രിസ്റ്റ് (28) എന്നിവരാണ് പഞ്ചാബ് ബാറ്റിംഗ് നിരയില്* തിളങ്ങിയത്. മുംബൈ ഇന്ത്യന്**സിന് വേണ്ടി മുനാഫ് പട്ടേല്* അഞ്ച് വിക്കറ്റുകള്* വീഴ്ത്തി.