പൃഥ്വിരാജിന്*റെ വിവാഹം രഹസ്യമായാണ് നടന്നതെങ്കിലും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന വിവാഹങ്ങളേക്കാള്* മാധ്യമശ്രദ്ധ അതിന് കിട്ടി. മാധ്യമങ്ങളെ അറിയിക്കാതെ ഇരുമ്പുമറ സൃഷ്ടിച്ച് നടത്തിയ വിവാഹം പൃഥ്വിക്ക് ഏറെ വിമര്*ശനങ്ങളും നേടിക്കൊടുത്തു. മേയ് ഒന്നിന് ഞായറാഴ്ച പൃഥ്വി വിവാഹ സത്കാരം നടത്തി. എന്നാല്* പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സത്കാരത്തിനെത്തിയില്ല.

പൃഥ്വിരാജിന്*റെ പേരുചേര്*ത്ത് ഗോസിപ്പ് കോളങ്ങളില്* ഏറെ നാള്* നിറഞ്ഞുനിന്ന സംവൃത സുനിലും മീരാജാസ്മിനും വിവാഹസത്കാരത്തിനെത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി. അതുപോലെ മലയാള സിനിമയിലെ താര സൂര്യന്**മാരായ മമ്മൂട്ടിയും മോഹന്*ലാലും സുരേഷ്ഗോപിയും എത്തിയില്ല. താരശോഭ പകരാനായി സൂപ്പര്*സ്റ്റാറുകളുടെ കൂട്ടത്തില്* നിന്ന് ദിലീപ് മാത്രമാണ് ഉണ്ടായിരുന്നത്.

സംവൃതാ സുനില്* സിംഗപ്പൂരില്* ആയിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് അറിയാന്* കഴിഞ്ഞത്. മീരാ ജാസ്മിനാകട്ടെ അമേരിക്കയില്*. സുരേഷ്ഗോപിയും അമേരിക്കയിലായിരുന്നു. മമ്മൂട്ടി യൂറോപ്പില്* അവധിക്കാലം ആഘോഷിക്കാനായി പോയി.

മോഹന്*ലാല്* ദുബായില്* ഷൂട്ടിംഗിലായിരുന്നു. അറബിയും ഒട്ടകവും പി മാധവന്* നായരും, കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കിട്ട ഷെഡ്യൂളുകളിലായിരുന്നതിനാലാണ് മോഹന്*ലാലിന് എത്താന്* കഴിയാതിരുന്നത്. മോഹന്*ലാലിനുവേണ്ടി ആന്*റണി പെരുമ്പാവൂര്* എത്തി പൃഥ്വിക്ക് ആശംസകള്* നേര്*ന്നു.

പാലക്കാട്ടെ മാധ്യമപ്രവര്*ത്തകര്* ആരും തന്നെ വിവാഹസത്കാരത്തിനെത്തിയില്ല. വിവാഹം കവര്* ചെയ്യാനെത്തിയ മാധ്യമപ്രവര്*ത്തകര്*ക്കു നേരെ കാറിന്*റെ ഡോര്* വലിച്ചടച്ച് കടന്നുപോയ പൃഥ്വിരാജിന്*റെ നടപടിയില്* പ്രതിഷേധിച്ചായിരുന്നു മാധ്യമപ്രവര്*ത്തകര്* സത്കാരം ബഹിഷ്കരിച്ചത്.


Keywords: prithviraj, mammootty, mohanlal, dileep, jayaram, meera jasmine, prithviraj's wedding reception, supriya,samvritha