രണ്ടാഴ്ചത്തെ ചികിത്സക്കു ശേഷം സൂപ്പര്*താരം രജനികാന്ത് ആശുപത്രി വിട്ടു. ശരീരഭാരം കുറയ്ക്കാന്* പട്ടിണി കിടന്നതാണ് രജനി കിടപ്പിലാക്കാന്* കാരണമെന്ന് റിപ്പോര്*ട്ട്. മൂന്ന് വേഷത്തില്* അഭിനയിക്കുന്ന പുതിയ ചിത്രം "റാണ"യ്ക്കു വേണ്ടി 20 ദിവസം കൊണ്ട് 15 കിലോ കുറയ്ക്കാനായിരുന്നു ശ്രമം.


രണ്ടാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചത്. ശരീരഭാരം 75 കിലോയില്*നിന്നും 60 കിലോ ആക്കുകയായിരുന്നു ലക്*ഷ്യം. ചെറിയ തോതില്* മദ്യം ഉപയോഗിക്കുന്ന ശീലം വീട്ടുകാരുടെ നിര്*ബന്ധത്തെ തുടര്*ന്ന് പെട്ടെന്ന് ഉപേക്ഷിച്ചതും ശാരീരിക അസ്വസ്ഥതക്ക് കാരണമായെന്നും രജനിയുടെ ജ്യോഷ്ഠന്* സത്യനാരായണ ഗെയ്ഗ്*വാദ് പറഞ്ഞു.

ഭാരം കുറയ്ക്കാനുള്ള പിടിവാശി രജനി ഉപേക്ഷിച്ചു. ഇഡ്ഡലിയും ദോശയും കഴിച്ചു തുടങ്ങി. വീട്ടിലേക്ക് മടങ്ങിയ രജനി പൂര്*ണ വിശ്രമത്തിനായി അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്*ട്ടുണ്ട്.


Keywords:Rajinikanth in good health, discharged from hospital,Rajani's brother sathyanarayanan,ranna, dieting