ഇന്ത്യന്* ബോക്സിംഗ് താരം വിജേന്ദര്* സിംഗ് വിവാഹിതനാകുന്നു. അടുത്ത ചൊവ്വാഴ്ച വിവാഹിതനാകുമെന്നും ഡല്*ഹി സ്വദേശിനി അര്*ച്ചനയാണ് വധുവെന്നും വിജേന്ദര്* അറിയിച്ചു.


ഹരിയാന ഭിവാനിയിലെ കാലൂവാസ് ഗ്രാമത്തിലാണ് വിവാഹ ചടങ്ങ്. ഇത് ഒരു സ്വകാര്യ ചടങ്ങാണ്. എന്റെ സ്വകാര്യതയെ എല്ലാവരും മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വധുവിന്റെയും തന്റെയും കുടുംബത്തിന്റെ മേല്* അനാവശ്യ മാധ്യമശ്രദ്ധയുണ്ടാകുന്നത് ഒഴിവാക്കാനാണ് മുമ്പ് വാര്*ത്ത നിഷേധിച്ചതെന്ന് ഇരുപത്തിയഞ്ചുകാരനായ വിജേന്ദര്* പറഞ്ഞു.

ബോക്സിംഗ് മിഡില്* വെയ്റ്റ് (75 കിലോഗ്രാം) വിഭാഗത്തില്* ലോക ഒന്നാം നമ്പര്* താരമാണ് വിജേന്ദര്* സിംഗ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും 2009ല്* മിലാനില്* നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്*ഷിപ്പിലും വെങ്കല മെഡല്* നേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അരാഫുറ ഗെയിംസിലും വിജേന്ദര്* വെങ്കല മെഡല്* നേടിയിരുന്നു.


Keywords:
Vijender to tie the knot with Delhi girl Archana,Vijendar singh, boxing champion, medal winner,arafura games