ഐ പി എല്ലില്* ഡല്*ഹി ഡെയര്* ഡെവിള്*സിനെതിരെ ചെന്നൈ സൂപ്പര്* കിംഗ്സിന് 18 റണ്*സ് ജയം. ചെന്നൈ ഉയര്*ത്തിയ 175 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ഡല്*ഹിക്ക് ആറു വിക്കറ്റ്* നഷ്*ടത്തില്* 158 റണ്*സ്* എടുക്കാനേ കഴിഞ്ഞുള്ളു.

ടോസ്* നേടിയ ചെന്നൈ ബാറ്റിംഗ്* തെരഞ്ഞെടുക്കുകയായിരുന്നു. 31 പന്തുകളില്* നിന്ന്* അഞ്ചു ബൗണ്ടറികളും നാലു സിക്*സറുകളുമുള്*പ്പടെ 63 റണ്*സ്* നേടിയ നായകന്* മഹേന്ദ്ര സിംഗ്* ധോണിയും 43 പന്തുകളില്* നിന്ന്* ആറു ബൗണ്ടറികളും ഒരു സിക്*സറുമുള്*പ്പടെ 55 റണ്*സ്* നേടിയ എസ്* ബദരീനാഥിന്റെയും 35 റണ്*സ്* നേടിയ സുരേഷ്* റെയ്*നയുടെയും പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്.

ഡല്*ഹിക്കു വേണ്ടി ഇര്*ഫാന്* പഠാന്*, വരുണ്* ആരോണ്*, അജിത്* അഗാര്*ക്കര്* എന്നിവര്* ഓരോ വിക്കറ്റ്* വീഴ്*ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്*ഹി നിരയില്* നായകന്* വീരേന്ദര്* സേവാഗിന്റെ അഭാവം പ്രകടമായിരുന്നു. 46 റണ്*സ്* നേടിയ ഇര്*ഫാന്* പഠാനും 30 റണ്*സ്* നേടിയ വേണുഗോപാല്* റാവും മാത്രമാണ് ഡല്*ഹി ബാറ്റിംഗ് നിരയില്* പൊരുതിയത്.

ചെന്നൈക്ക് വേണ്ടി ആര്* അശ്വിനും ഡ്വെയ്*ന്* ബ്രാവോയും രണ്ട് വിക്കറ്റ് വീതവും ആല്*ബി മോര്*ക്കലും ഡഗ്* ബോലിംഗറും ഓരോ വിക്കറ്റും സ്വന്തമാക്കി.


Keywords: Chennai Super Kings won by 18 runs,Dhoni ,IPL,Dair devils,Veerendar Sevag,R Aswin, Dwain Brawo, Alby Morkal