ഒടുവില്* സോണിയ അഗര്*വാള്* മലയാളസിനിമയില്* നായികയാകുന്നു. മുകേഷിന്റെ നായികയായാണ് സോണിയ മലയാളത്തിലെത്തുന്നത്. മോഹന്* കുപ്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷിന്റെ നായികയായി അഭിനയിക്കാന്* സോണിയ കരാറില്* ഒപ്പിട്ടുവെന്നാണ് അറിയുന്നത്.

നേരത്തെ ഡബിള്*സ് എന്ന ചിത്രത്തില്* മമ്മൂട്ടിയുടെ നായികയായി സോണിയ മലയാളത്തിലെത്തുമെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നു.ഡബിള്*സില്* ഒരു ഐറ്റം സോംഗിലും കാമിയോ റോളിലും സോണിയ അഭിനയിക്കുമെന്നായിരുന്നു വാര്*ത്തകള്* പ്രചരിച്ചത്.എന്നാല്* ഇക്കാര്യത്തില്* സത്യമില്ലെന്ന് സോണിയ തന്നെ അറിയിക്കുകയായിരുന്നു. ഡബിള്*സ് തീയേറ്ററുകളില്* ശ്രദ്ധിക്കപ്പെടാതിരുന്നതിനാല്* സോണിയക്ക് തന്റെ തീരുമാനത്തില്* പിന്നീട് ഖേദിക്കേണ്ടിയും വന്നില്ല.

സംവിധായകന്* സെല്**വരാഘവനുമായുള്ള വിവാഹമോചനത്തിന് ശേഷം നായികാപദവിയിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് സോണിയ. അതുകൊണ്ട് തന്നെ മലയാളത്തിലെ നായികവേഷത്തില്* സോണിയക്ക് ഏറെ പ്രതീക്ഷയുണ്ട്.


Keywords: Sonia Agarwal in malayalam film,doubles, heroine of mukesh,Sonia Agarwal,mohan kupleri