ലൗഡ്*സ്*പീക്കറിന്* ശേഷം മമ്മൂട്ടിയെ നായകനാക്കി ജയരാജ്* ഒരുക്കിയ ദി ട്രെയിന്* മെയ്* 27ന്* പ്രദര്*ശനത്തിനെത്തും. കേരളത്തില്* എണ്*പതില്* അധികം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക.

തീവ്രവാദ വിരുദ്ധ സ്*ക്വാഡിലെ ഉദ്യോഗസ്ഥനായാണ്* മമ്മൂട്ടി ഈ ചിത്രത്തില്* അഭിനയിച്ചിരിക്കുന്നത്*. 2006ല്* മുംബൈയില്* ട്രെയിനുകളില്* ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് ഈ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്*. ബോളിവുഡ് നായിക അഞ്ചല സബര്*വാള്* ആണ് നായിക.

ജയസൂര്യ, ജഗതി ശ്രീകുമാര്*, ഷീന, അഭിമ്യൂ, സബിത ജയരാജ്*, അനുപംഖേര്*, ബാലാജി പദ്*മകുമാര്* എന്നിവരും ചിത്രത്തില്* അഭിനയിച്ചിട്ടുണ്ട്*. സീനു മുരുക്കുമ്പുഴയാണ്* ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്*. റഫീഖ്* അഹമ്മദ്*, ജയരാജ്* എന്നിവരുടെ വരികള്*ക്ക്* ശ്രീനിവാസാണ്* സംഗീതസംവിധാനം നിര്*വ്വഹിച്ചിരിക്കുന്നത്*. വിവേക്* ഹര്*ഷനാണ്* എഡിറ്റര്*. ഹാര്*വസ്*റ്റ്* ഡ്രീംസ്* പ്രൈവറ്റ്* ലിമിറ്റഡിന്റെ ബാനറില്* ജയേഷ്* കുട്ടമത്താണ്* ദി ട്രെയിന്* നിര്*മ്മിച്ചിരിക്കുന്നത്*.


Keywords: THE TRAIN" arrives on May 27th,Mammootty, jayasurya, sheena , sabitha jayaraj,producer jayesh kuttamth,heroine Anjala Sabarwal