ചലച്ചിത്ര അവാര്*ഡിന്റെ കൂടെപ്പിറപ്പായ വിവാദങ്ങള്*ക്ക് ഇത്തവണയും പഞ്ഞമില്ല. ഇക്കുറി സംവിധായകന്* രഞ്ജിത്താണ് വിവാദത്തിനു തിരി കൊളുത്തിയത്. അതിനു മികച്ച നടനുള്ള അവാര്*ഡ് നേടിയ സലിം കുമാര്* ചുട്ട മറുപടി നല്*കുകയും ചെയ്തു. താന്* രചനയും സംവിധാനവും നിര്*വഹിച്ച പ്രാഞ്ചിയേട്ടന്* ആന്റ് ദി സെയ്ന്റിലെ മമ്മൂട്ടിയാണ് കഴിഞ്ഞ വര്*ഷത്തെ നൂറ് ശതമാനവും മികച്ച നടനെന്ന് രഞ്ജിത് അഭിപ്രായപ്പെട്ടിരുന്നു. നടന്റെ പ്രകടനത്തിനാണോ കഥാപാത്രത്തിന്റെ ദുരന്തഛായയ്ക്കാണോ അവാര്*ഡ് നല്*കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള മറുപടിയിലാണ് സലിം കുമാര്* രഞ്ജിത്തിനെതിരെ ആഞ്ഞടിച്ചത്. ജൂറിയില്* വിശ്വാസമില്ലെങ്കില്* സ്വന്തം ചിത്രം പിന്*വലിക്കുകയാണ് രഞ്*ജിത്* ചെയ്യേണ്ടിയിരുന്നതെന്നു സലിം കുമാര്* പറഞ്ഞു. കെ ജി ജോര്*ജ്* ദേശീയ ജൂറിയില്* ഉണ്ടായിരുന്നെങ്കില്* തന്റെ ചിത്രത്തിന്* അവാര്*ഡ്* കിട്ടുമായിരുന്നുവെന്നു രഞ്*ജിത്* പറഞ്ഞുവെന്നാണു കേള്*ക്കുന്നത്*. അതേ കെ ജി ജോര്*ജാണു പണ്ടു നന്ദനത്തിനു കിട്ടേണ്ടിയിരുന്ന അവാര്*ഡ്* മുടക്കിയതെന്നും രഞ്*ജിത്* പറഞ്ഞിട്ടുണ്ട്*. വലിയൊരു തമാശയല്ലേ അദ്ദേഹം പറയുന്നതെന്ന് സലിം കുമാര്* ചോദിക്കുന്നു.
ദേശീയ ജൂറി അധ്യക്ഷനായിരുന്ന ജെ പി ദത്ത ബോളിവുഡിലെ മേജര്* രവിയാണെന്നാണു രഞ്*ജിത്* പറയുന്നത്*. എന്തിനാണു മേജര്* രവിയെ ഇതിലേയ്ക്ക് വലിച്ചിഴയ്*ക്കുന്നത്*. ബോര്*ഡര്* പോലുള്ള ദേശസ്*നേഹം തുളുമ്പുന്ന ചിത്രങ്ങള്* എടുത്തിട്ടുള്ള സംവിധായകനാണു ജെ പി ദത്ത. അദ്ദേഹം എടുക്കുന്നതുപോലുള്ള ഒരു ഷോട്ടെങ്കിലും എടുക്കാന്* രഞ്*ജിത്തിനു കഴിയുമോ എന്ന് സലിം കുമാര്* ചോദിക്കുന്നു. വീട്ടില്* ഭിക്ഷ ചോദിച്ചു വരുന്നയാള്* അതു കിട്ടാതെ വരുമ്പോള്* വീട്ടുകാരെ ചീത്ത വിളിക്കുന്നതിനു തുല്യമല്ലേ ഇതെന്ന് സലിം കുമാര്* കളിയാക്കി. തനിക്ക്* അംഗീകാരം കിട്ടിയില്ലെങ്കില്* മറ്റാരെയും അംഗീകരിക്കില്ലെന്ന നിലപാട്* ശരിയാണോ? സ്വന്തം ചിത്രങ്ങള്*ക്കെല്ലാം അവാര്*ഡ്* കിട്ടണമെന്നു വാശി പിടിക്കാന്* കഴിയുമോ? എന്ന് സലിം കുമാര്* ചോദിച്ചു.

ദേശീയ അവാര്*ഡിലും സംസ്ഥാന അവാര്*ഡിലും രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനെ പിന്തള്ളിയാണ് ആദാമിന്റെ മകന്* അബുവും സലിം കുമാറും നേട്ടം കൊയ്തത്.