ദേശീയ - സംസ്ഥാന അവാര്*ഡുകള്* പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദവും തുടങ്ങി. സലിം*കുമാറിനേക്കാള്* അവാര്*ഡു നേടാന്* യോഗ്യന്* മമ്മൂട്ടിയാണെന്ന പ്രസ്താവനയുമായി സംവിധായകന്* രഞ്ജിത്താണ് വിവാദത്തിന് തുടക്കമിട്ടത്. കെ ജി ജോര്*ജ് ജൂറി അധ്യക്ഷനായിരുന്നെങ്കില്* പ്രാഞ്ചിയേട്ടന് അവാര്*ഡ് നല്*കുമായിരുന്നു എന്നും രഞ്ജിത് പറഞ്ഞു. ഭിക്ഷ കിട്ടാത്തതിന് ഭിക്ഷക്കാരന്* വീട്ടുകാരെ ചീത്ത പറയുന്നതുപോലെയാണ് രഞ്ജിത്തിന്*റെ പരാമര്*ശങ്ങളെന്ന് തിരിച്ചടിച്ച് സലിം*കുമാറും കളത്തിലിറങ്ങിയതോടെ വിവാദം കൊഴുത്തു.


എന്തായാലും സിനിമാലോകത്ത് മറ്റൊരു ചര്*ച്ച നടക്കുകയാണ്. സലിം*കുമാര്* ഇനി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്* അഭിനയിക്കുമോ? ഉടന്* ചിത്രീകരണം ആരംഭിക്കുന്ന ഇന്ത്യന്* റുപ്പീ എന്ന ചിത്രത്തില്* സലിംകുമാറിന് ഒരു വേഷം രഞ്ജിത് കരുതിവച്ചിട്ടുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്* ഇന്ത്യന്* റുപ്പീയില്* നിന്ന് സലിംകുമാര്* ഒഴിവാക്കപ്പെടുമെന്നാണ് സൂചന.

സലിം*കുമാറിന്*റെ അഭിനയത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ലാത്ത രഞ്ജിത്താണ് പക്ഷേ സലിമിന് വളരെ മികച്ച ഒരു വേഷം നല്*കിയതെന്നത് കൌതുകമുള്ള കാര്യമാണ്. രഞ്ജിത് ഒരുക്കിയ കേരളാ കഫെ സിനിമാക്കൂട്ടത്തിലെ ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തില്* നായകന്* സലിം*കുമാറായിരുന്നു. അന്**വര്* റഷീദ് സംവിധാനം ചെയ്ത ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സലിമിന് പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

രഞ്ജിത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തില്* ഒരു സൂപ്പര്*സ്റ്റാറിന്*റെ വേഷത്തില്* സലിം*കുമാര്* അഭിനയിച്ചതും ഓര്*ക്കേണ്ടതാണ്. എന്തായാലും ഇനിയൊരു രഞ്ജിത് ചിത്രത്തില്* സലിമിന് ഇടം കിട്ടുമോ? കാത്തിരുന്നു കാണാം.


Keywords: salimkumar, renjith, mammootty, prajapathy, adaminte makan abu,pranchiyettan, bridge,keralacaffe,prajapthi,Indian rupee