ന്യൂഡല്*ഹി: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്ക് ക്രിക്കറ്റ് അക്കാദമിക്കായി ഭൂമി നല്*കിയ ബംഗാള്* മുന്* സര്*ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ഭൂമി വിതരണം നിയമവിരുദ്ധമായിരുന്നുവെന്നും നടപടിക്രമങ്ങള്* ശരിയായി പാലിച്ചില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. രണ്ടാഴ്ച്ചക്കകം ഭൂമി ഗാംഗുലിയില്* നിന്ന് തിരിച്ചുപിടിക്കാനും തുക തിരിച്ചുനല്*കാനും കോടതി ഉത്തരവിട്ടു. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്ത് പശ്ചിമബംഗാളിലെ സാള്*ട്ട് ലേക്കില്* 63 ഏക്കറോളം ഭൂമിയാണ് വലിയ തോതില്* വില കുറച്ച് ഗാംഗുലിക്ക് നല്*കിയത്. കൊല്*ക്കത്തയിലെ ഏറ്റവും വികസിതമായ മേഖലയാണിത്. ഇവിടെ വന്*തോതില്* വില കുറച്ച് ഭൂമി നല്*കിയതിനെതിരെ വലിയ വിമര്*ശനങ്ങള്* നേരത്തെ ഉയര്*ന്നിരുന്നു. പിന്നീട് സ്ഥലവാസികളും ചില സന്നദ്ധ സംഘടനകളും ചേര്*ന്ന് സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര നിലവാരമുള്ള സ്*കൂളും ക്രിക്കറ്റ് അക്കാദമിയും സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് 2000 ത്തില്* ഗാംഗുലിക്ക് ഇടതുസര്*ക്കാര്* ഭൂമി അനുവദിച്ചത്. ജസ്റ്റിസുമാരായ എ.സിങ്....

Keywords: Latest sports news, Sourav Ganguly, Buddhadev