യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന്*റെ യഥാര്*ത്ഥ മേല്**വിലാസം ഏതാണ്? മോഹന്*ലാലിന് ഒരു കത്ത് അയയ്ക്കണമെങ്കില്* അത് ഏത് വിലാസത്തില്* അയയ്ക്കണം? കേരളത്തിലും ചെന്നൈയിലും വിദേശങ്ങളിലുമൊക്കെ വീടുകളുള്ള ലാല്* എവിടെ എപ്പോള്* കാണും എന്ന് പറയാനാകില്ല. യൂണിവേഴ്സല്* സ്റ്റാര്* ആയതിനാല്* ലോകത്തെവിടെയും അദ്ദേഹത്തെ കണ്ടുമുട്ടാം. എന്തായാലും മോഹന്*ലാലിന്*റെ ഏറ്റവും പുതിയ മേല്**വിലാസം പറയാം:

മോഹന്*ലാല്*
ഫ്ലോര്* നമ്പര്* 29
ബുര്*ജ് ഖലീഫ
ദുബായ്

അതേ, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്*ജ് ഖലീഫയില്* മോഹന്*ലാല്* ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നു. ബുര്*ജ് ഖലീഫയുടെ ഇരുപത്തൊമ്പതാം നിലയിലാണ് ലാല്* ഫ്ലാറ്റ് വാങ്ങിയത്. പത്തുകോടി രൂപയോളം വിലയുള്ള ഫ്ലാറ്റാണ് ലാല്* സ്വന്തമാക്കിയതെന്നാണ് സൂചന.

163 നിലകളുള്ള ബുര്*ജ് ഖലീഫയില്* ഒരു ഫ്ലാറ്റ് സ്വന്തമാക്കണമെന്നത് മോഹന്*ലാലിന്*റെ സ്വപ്നമായിരുന്നു. പ്രിയദര്*ശന്*റെ ‘അറബിയും ഒട്ടകവും പി മാധവന്* നായരും’ എന്ന ചിത്രത്തിന്*റെ ഷൂട്ടിംഗിനായി ദുബായില്* ഏറെനാളായി താമസിച്ചുവരികയാണ് മോഹന്*ലാല്*. ഇതിനിടയിലാണ് ഈ ഫ്ലാറ്റ് സ്വന്തമാക്കാനുള്ള നടപടികള്* ഊര്*ജ്ജിതമാക്കിയതും. മാത്രമല്ല, മോഹലാലിന്*റെ പ്രസ്റ്റീജ് ചിത്രമായ ‘കാസനോവ’യുടെ ഏതാനും രംഗങ്ങളുടെ ചിത്രീകരണം ബുര്*ജ് ഖലീഫയില്* നടത്തുകയും ചെയ്തിരുന്നു. ബുര്*ജ് ഖലീഫയില്* ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ് കാസനോവ.

ദുബായില്* വന്* ബിസിനസ് സാമ്രാജ്യമുള്ള മോഹന്*ലാല്* മാസത്തിലൊരിക്കലെങ്കിലും അവിടം സന്ദര്*ശിക്കാറുണ്ട്. അടുത്തിടെ ദുബായില്* നിന്ന് ഇന്*റര്*നാഷണല്* ഡ്രൈവിംഗ് ലൈസന്*സും മോഹന്*ലാല്* സ്വന്തമാക്കിയിരുന്നു.