വെസ്റ്റിന്റീസ് പര്യടനത്തില്* നിന്ന് യുവരാജ് സിംഗും പിന്**മാറുന്നു. അസുഖത്തെ തുടര്*ന്ന് തനിക്ക് വെസ്റ്റിന്റീസ് പര്യടനത്തില്* പങ്കെടുക്കാനാകില്ലെന്ന് യുവരാജ് ബി സി സി ഐയെ അറിയിച്ചതായാണ് അടുത്തവൃത്തങ്ങള്* വെളിപ്പെടുത്തുന്നത്.

ലോകകപ്പ് കഴിഞ്ഞയുടന്* ഐ പി എല്ലിലും പങ്കെടുക്കേണ്ടി വന്നതിനെ തുടര്*ന്ന് വിശ്രമം ആവശ്യമായതിനാല്* സച്ചിന്*, ധോണി, സഹീര്* ഖാന്* എന്നിവരെ വെസ്റ്റിന്റീസ് പര്യടനത്തിനുള്ള ഏകദിന ടീമില്* ഉള്*പ്പെടുത്തിയിരുന്നില്ല. തോളിനേറ്റ പരുക്കിനെ തുടര്*ന്ന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന സെവാഗും ടീമില്* ഉള്*പ്പെട്ടിരുന്നില്ല.

ഇതേതുടര്*ന്ന് ഗൌതം ഗംഭീറിനെ നായകനാക്കിയായിരുന്നു ഏകദിന ടീമിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്* തോളെല്ലിനേറ്റ പരുക്കിനെ തുടര്*ന്ന് ഇപ്പോള്* ഗംഭീറും പര്യടനത്തിനുണ്ടാകില്ലെന്നാണ് റിപ്പോര്*ട്ട്. ഈ സാഹചര്യത്തില്* യുവരാജും പിന്**മാറുന്നതോടെ ഇന്ത്യക്ക് വെസ്റ്റിന്റീസ് പര്യടനം വെല്ലുവിളിയായേക്കും.

വെസ്റ്റിന്*ഡീസ് പര്യടനത്തില്* അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഒരു ട്വെന്റി 20 മത്സരവുമാണ് നടക്കുക.