ഇന്ന് രാത്രി എട്ടുമണിവരെ എം എസ് ധോണിയുടെ നെഞ്ചില്* പെരുമ്പറ മുഴക്കമായിരിക്കും. എന്താണ് സംഭവിക്കാന്* പോകുന്നതെന്ന് ക്രിക്കറ്റ് പ്രവാചകര്*ക്കുപോലും പറയാനാകാത്ത അവസ്ഥ. ഇന്ന് ഗെയില്* കൊടുങ്കാറ്റിന്*റെ സ്വഭാവം എന്തായിരിക്കും? അത് എവിടേക്ക് വീശിയടിക്കും? ഐ പി എല്* ഫൈനലില്* ചെന്നൈ - ബാംഗ്ലൂര്* പോരാട്ടം നടക്കുമ്പോള്* ധോണിക്കും കപ്പിനും ഇടയില്* മഹാമേരുവിനെപ്പോലെ ഒരേ ഒരാള്* നില്*ക്കുന്നു - ക്രിസ് ഗെയില്*.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്* മുംബൈ ഇന്ത്യന്*സിനെ 43 റണ്*സിന് കടപുഴക്കി ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്* മുന്നില്* നിന്ന് നയിച്ചത് ഗെയിലാണ്. വെറും 47 പന്തുകളില്* നിന്ന് 89 റണ്*സ്. ബൌളിംഗിലും ഗെയില്* മിന്നി - മൂന്നോവറില്* വിട്ടുകൊടുത്തത് വെറും 11 റണ്*സ്.

ഈ അത്ഭുതമനുഷ്യനെ ഒതുക്കാനായാല്* വിജയം സുനിശ്ചിതമാണെന്ന് ചെന്നൈ ക്യാപ്ടന്* കണക്കുകൂട്ടുന്നു. അതിനുവേണ്ടിയുള്ള കുരുക്കുകളൊക്കെ ധോണി പ്ലാന്* ചെയ്യുന്നുണ്ട്. എന്നാല്* അതൊക്കെ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗെയിലാണ്. ചെന്നൈയിലെ കൊടും ചൂടില്* ‘ഗെയിലടിച്ചു’ വാടാതിരിക്കാനുള്ള പോരാട്ടമാണ് ചെന്നൈക്ക് ഇന്നത്തെ മത്സരം.

അനായാസം വിജയിക്കുകയും ആരോടും പരാജയപ്പെടുകയും ചെയ്യുന്ന ടീമാണ് ചെന്നൈ. ബാംഗ്ലൂരും അങ്ങനെ തന്നെ. ധോണിയുടെ ചങ്കുറപ്പും റെയ്*നയുടെ ആത്മവിശ്വാസവും ചെന്നൈക്ക് ഗുണമാകുമോ? അതോ ഗെയിലിന്*റെ ചിറകിലേറി ബാംഗ്ലൂര്* ഐ പി എല്* കപ്പ് സ്വന്തമാക്കുമോ? കാത്തിരിക്കാം.