അറുപത്തിയഞ്ചാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്*റെ കലാശക്കൊട്ട് ഞായറാഴ്ച. ബംഗാളും മണിപ്പൂരും തമ്മിലാണ് സന്തോഷ് ട്രോഫി ഫൈനലില്* ഏറ്റുമുട്ടുന്നത്. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിഫൈനലില്* റയില്**വേസിനെ തോല്*പ്പിച്ചാണ് ബംഗാള്* ഫൈനലില്* കടന്നത്. തുടര്*ച്ചയായ മൂന്നാം തവണയാണ് ബംഗാള്* സന്തോഷ് ട്രോഫി ഫൈനലില്* കടക്കുന്നത്.

റയില്**വേസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗാള്* വിജയിച്ചത്. മുപ്പത്തിയെട്ടാം മിനിറ്റില്* ബുദ്ധിറാം ടുടുവാണ് ബംഗാളിന് വേണ്ടി ഗോള്* നേടിയത്. സര്*വീസസിനെ പരാജയപ്പെടുത്തിയാണ്* മണിപ്പൂര്* ഫൈനലിലെത്തിയത്*.

മുപ്പത് തവണ കപ്പുയര്*ത്തി റെക്കോര്*ഡിട്ട ചരിത്രത്തിന്*റെ ആത്മവിശ്വാസവുമായാണ് നിലവിലുള്ള ചാമ്പ്യന്*മാരായ ബംഗാള്* ഫൈനല്* പോരാട്ടത്തിനൊരുങ്ങുന്നത്. ചിരാഗ് യുനൈറ്റഡ് സ്ട്രൈക്കര്* ബ്രാങ്കൊ കര്*ഡൊസൊ, മുഹമ്മദന്* സ്പോര്*ട്ടിങ്ങിന്*റെ മിഡ്ഫീല്*ഡര്*മാര്* മുംമ്താസ് അക്തര്*, ഫ്രാന്*സിസ് ഫെര്*ണാന്*ഡ എന്നിവരാണ് ബംഗാളിന് കരുത്തേകുന്നത്.


Keywords: Bengal beat Railways 1-0 to enter Santosh Trophy final,Santosh Trophy,Buddhiram dudu, Chirag united striker Branko Kardoso, Muhammaden Sporting, Mumthas Akthar, Francis Fernannda