ക്രിക്കറ്റ് ബോര്*ഡ് നല്*കിയ കാരണം കാണിക്കല്* നോട്ടീസിന് പാകിസ്ഥാന്* ക്രിക്കറ്റ് ടീമിന്റെ മുന്* ക്യാപ്റ്റന്* ഷാഹിദ് അഫ്രീദി മറുപടി നല്*കി. താന്* എന്ത് അച്ചടക്ക നടപടിക്ക് വിധേയനാവാനും ഒരുക്കമാണെന്നാണ് അഫ്രീദിയുടെ മറുപടി.

കരാര്* സമയത്ത് അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നാണ് മുന്* ക്യാപ്റ്റന്റെ മറുപടി. തന്റെ മറുപടിയെ കുറിച്ചുള്ള ബോര്*ഡിന്റെ എല്ലാ ചോദ്യങ്ങള്*ക്കും മറുപടി നല്*കുമെന്നും അഫ്രീദി ലണ്ടനില്* പറഞ്ഞു.

അഫ്രീദി മറുപടി നല്*കിയെന്ന് പിസിബിയും വ്യക്തമാക്കിയിട്ടുണ്ട്. മറുപടി നല്*കാന്* ഏഴ് ദിവസം സമയം നല്*കിയിരുന്നു എങ്കിലും അഫ്രീദി ഉടന്* തന്നെ മറുപടി നല്*കുകയായിരുന്നു. ഇനി നിയമപരമായ നടപടികള്* സ്വീകരിക്കുമെന്നും ഒരു മുതിര്*ന്ന ബോര്*ഡ് അംഗം വ്യക്തമാക്കി. പാകിസ്ഥാന്* ക്രിക്കറ്റ് ബോര്*ഡിനെതിരെ പരസ്യമായ വിമര്*ശനം ഉന്നയിക്കുകയും കരാര്* കാലാവധി അവസാനിക്കും മുമ്പ് വിരമിക്കല്* പ്രഖ്യാപിച്ചതുമാണ് അഫ്രീദിക്കെതിരെയുള്ള കുറ്റങ്ങള്*.

അഫ്രീദി കുറ്റക്കാരനാണെന്ന് വിധിച്ചാല്* 50 ലക്ഷം രൂപ പിഴയോ ആറ് മാസം മുതല്* അഞ്ച് വര്*ഷം വരെ വിലക്കോ ഏര്*പ്പെടുത്താം.

തന്നെ കാരണമില്ലാതെ ഏകദിന ക്യാപ്റ്റന്* പദവിയില്* നിന്ന് നീക്കിയതാണ് അഫ്രീദിയെ പ്രകോപിപ്പിച്ചതും വിരമിക്കാന്* പ്രേരിപ്പിച്ചതും. നിലവിലുള്ള ക്രിക്കറ്റ് ബോര്*ഡ് തുടരുന്നതു വരെ താന്* അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കില്ല എന്നാണ് അഫ്രീദി പ്രഖ്യാപിച്ചത്.