ഇസ്ലാം മതക്കാരിയായ റം*ലത്തിനെ വിവാഹം കഴിച്ച പ്രഭുദേവ അവരെ ‘ലത’ എന്ന് പേരുമാറ്റി ഹിന്ദുവാക്കിയത് വളരെ പണ്ടാണ്. ഇനി പ്രഭുദേവയുടെ ഊഴം. നയന്*താരയെ വിവാഹം കഴിക്കണമെങ്കില്* പ്രഭുദേവ ക്രിസ്ത്യന്* മതം സ്വീകരിക്കണമെന്ന് നയന്*സിന്*റെ മാതാപിതാക്കള്* ആവശ്യപ്പെട്ടു. എന്തുചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണത്രെ പ്രഭുദേവ.


ഡയാന കുര്യന്* എന്നാണ് നയന്**താരയുടെ യഥാര്*ത്ഥ പേര്. റോമന്* കത്തോലിക്കാ സഭാംഗം. കടുത്ത മതവിശ്വാസികളും യാഥാസ്ഥിതിക ചിന്താഗതിക്കാരുമാണ് നയന്*സിന്*റെ മാതാപിതാക്കള്*. എങ്കിലും പ്രഭുദേവയെ വിവാഹം കഴിക്കുന്നതില്* ഒരു എതിര്*പ്പും അവര്* നയന്**താരയോട് പ്രകടിപ്പിച്ചില്ല. ഒരു നിബന്ധന മാത്രം - പ്രഭുദേവ മതം മാറി ക്രിസ്ത്യന്* മതം സ്വീകരിക്കണം.

മതം മാറാനുള്ള തന്*റെ ബുദ്ധിമുട്ടുകള്* പ്രഭുദേവ നയന്**താരയെ അറിയിച്ചു. ‘ഈ കാര്യത്തിന് പ്രഭുവിനെ നിര്*ബന്ധിക്കരുത്’ എന്ന് നയന്*സ് തന്*റെ മാതാപിതാക്കളെ അറിയിച്ചെങ്കിലും അവര്* തീരുമാനത്തില്* ഉറച്ചുനില്*ക്കുകയാണെന്നാണ് അറിയുന്നത്.

നയന്*സിന്*റെ മാതാപിതാക്കള്* നിലപാട് മാറ്റിയില്ലെങ്കില്* പ്രഭുദേവയ്ക്ക് ക്രിസ്ത്യന്* മതം സ്വീകരിക്കേണ്ടി വരും. ‘ഡേവിഡ് പ്രഭു’ എന്നോ മറ്റോ പ്രഭുദേവയ്ക്ക് പേര് മാറ്റേണ്ടിവരുമോ? കാത്തിരുന്നു കാണാം.


Keywords:
Nayanthara RC Books Prabhu Deva,Dayana Kurien, Ramlath, Nayan's parents,christianity,Devis Prabhu,Nayantara