തമിഴകത്ത് ഒരു ‘വഞ്ചനാ വിവാദം’ തലപൊക്കിയിരിക്കുകയാണ്. ‘നാം തമിഴര്*’ സംഘടനയുടെ തലവനും സംവിധായകനുമായ സീമാനാണ് വിവാദത്തിലെ നായകന്*. ‘ദേവദൂതന്*’ എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് തമിഴകത്ത് നായികയായും ഉപനായികയായും തിളങ്ങുകയും ചെയ്ത വിജയലക്ഷ്മി(വിജി)യാണ് വിവാദ നായിക. തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മൂന്നു വര്*ഷത്തോളം അടുത്തിടപഴകിയശേഷം സംവിധായകന്* സീമാന്* വഞ്ചിച്ചു എന്നാണ് വിജയലക്ഷ്മി പരാതിപ്പെടുന്നത്. പരാതി ചെന്നൈ പൊലീസ് കമ്മീഷണര്*ക്ക് സമര്*പ്പിച്ചിരിക്കുകയാണ് വിജി.


തമിഴകത്ത് നല്ല ഇമേജുണ്ടായിരുന്ന സീമാന്* ഇതോടെ വെട്ടിലായിരിക്കുകയാണ്. ലൈംഗികപീഡനം ഉള്*പ്പടെയുള്ള ആരോപണങ്ങളാണ് വിജയലക്ഷ്മി ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ഉടന്* സീമാനെ ചോദ്യം ചെയ്യും. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും അറിയുന്നു.

തമിഴ് സ്ത്രീകളെ അധിക്ഷേപിച്ചു എന്ന കാരണമുന്നയിച്ച് നടന്* ജയറാമിന്*റെ വീടിന് തീവച്ച സംഘടനയാണ് നാം തമിഴര്*. ഈ എല്*ടിടിഇ അനുകൂല സംഘടനയുടെ വിവിധ പരിപാടികളില്* തീപ്പൊരി പ്രസംഗങ്ങള്* നടത്തി പലതവണ ജയിലില്* കിടന്നിട്ടുണ്ട് സീമാന്*. തന്നെ രാഷ്ട്രീയമായി തകര്*ക്കാന്* എതിരാളികള്* കണ്ടുപിടിച്ച ആയുധമാണ് വിജയലക്ഷ്മി എന്നാണ് സീമാന്* ആരോപിക്കുന്നത്.

“ഞാന്* ഈ പ്രശ്നത്തെ നിയമപരമായി നേരിടും. ഞാനിവിടെത്തന്നെയുണ്ടാകും, എവിടെയും ഓടിപ്പോകില്ല. മുന്**കൂര്* ജാമ്യത്തിനൊന്നും അപേക്ഷിക്കാനും ഞാനില്ല. എനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്ന് ഞാന്* കരുതുന്നു.” - സീമാന്* പറയുന്നു.

“പല പ്രശ്നങ്ങളിലും ഞാന്* വിജയലക്ഷ്മിയെ സഹായിച്ചിട്ടുണ്ട്. അതിനുള്ള പ്രത്യുപകാരമായിരിക്കാം ഈ കേസ്. എന്തായാലും ഞാന്* അതിനെക്കുറിച്ച് ദുഃഖിക്കുന്നില്ല.” - സീമാന്* വ്യക്തമാക്കി.

ഒരു ലങ്കന്* തമിഴ് വിധവയെ സീമാന്* വിവാഹം കഴിക്കാന്* പോകുന്നു എന്ന വാര്*ത്ത വന്നതിന് പിന്നാലെയാണ് തന്നെ വഞ്ചിച്ചു എന്ന ആരോപണവുമായി വിജയലക്ഷ്മി രംഗത്തെത്തിയിട്ടുള്ളത്. ഒരു അസിസ്റ്റന്*റ് ഡയറക്ടര്* തന്നെ ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് 2006ല്* ആത്മഹത്യയ്ക്കൊരുങ്ങിയതാണ് വിജയലക്ഷ്മി. പിന്നീട് ശ്രജന്* ലോകേഷ് എന്ന നടനുമായി ചങ്ങാത്തത്തിലായി. ഈ ബന്ധം വിവാഹനിശ്ചയം വരെയെത്തിയെങ്കിലും പിന്നീട് അത് തകര്*ന്നു. അതിനു ശേഷമാണ് സീമാനുമായി വിജയലക്ഷ്മി ബന്ധം സ്ഥാപിക്കുന്നത്.

ഫ്രണ്ട്സ്, വാഴ്ത്തുക്കള്*, ബോസ് എങ്കിറ ഭാസ്കരന്*, തില്ലാലങ്കിടി, തമ്പിക്കോട്ടൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഒട്ടേറെ കന്നഡച്ചിത്രങ്ങളിലും വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.


Keywords:
I am not going run: Seeman,vijayalakshmi,friends, thambikottai, devadoothan,cheating seeman,srajan lokesh