-
ഹുസൈന്* ദു:ഖിതനായിരുന്നു: മാധുരി ദീക്ഷിത്

ഇന്ത്യയിലേക്ക് മടങ്ങാനാവാത്തതില്* അന്തരിച്ച ചിത്രകാരന്* എം എഫ് ഹുസൈന്* ദു:ഖിതനായിരുന്നു എന്ന് ബോളിവുഡ് മുന്‍* സൂപ്പര്‍* താരം മാധുരി ദീക്ഷിത്. ഒരു മാസം മുമ്പ് ഹുസൈനുമായി നടത്തിയ ടെലഫോണ്‍* സംഭാഷണത്തില്‍* ഹുസൈന്റെ ദു:ഖം വ്യക്തമായിരുന്നു എന്നും മാധുരി പറഞ്ഞു.
‘സിനിമയുടെ 100 വര്*ഷങ്ങള്*’ എന്ന സ്വന്തം പദ്ധതിയെ കുറിച്ച് പറയുമ്പോള്‍* ഹുസൈന്* തികച്ചും ആവേശഭരിതനായിരുന്നു. അദ്ദേഹം ജോലിയെ കുറിച്ച് പറയുമ്പോഴെക്കെ ആവേശഭരിതനായിരിക്കും. എത്ര ഇഷ്ടപ്പെടുന്ന ജോലിയായാലും ഇടയ്ക്കൊരു വിശ്രമം ആഗ്രഹിക്കാത്തവരില്ല. എന്നാല്‍*, ഹുസൈന്* ഇക്കാര്യത്തില്‍* വ്യത്യസ്തനാണ്.
തനിക്ക് പരിചയമുള്ളവരില്‍* ഏറ്റവും ഹൃദയവിശാലതയുള്ള വ്യക്തിയാണ് ഹുസൈന്* സാബ് എന്ന് പറയുന്ന മാധുരി അദ്ദേഹം എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍* കഴിയാത്തതില്‍* മാത്രമാണ് അദ്ദേഹം ദു:ഖിച്ചിരുന്നതെന്നും മാധുരി പറയുന്നു.
‘ഹം ആപ് കെ ഹൈ കൌന്‍*’ എന്ന ചിത്രത്തിലെ തന്റെ അഭിനയമാണ് ഹുസൈനെ ആകര്*ഷിച്ചത്. തന്നെ നായികയാക്കി ചിത്രീകരിച്ച ‘ഗജ ഗാമിനി’ എന്ന ചിത്രത്തില്‍* അദ്ദേഹം സ്ത്രീത്വത്തെ ഒരു ചിത്രമായി വരച്ചെടുക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തില്‍* നിന്ന് ഒത്തിരി പഠിക്കാന്‍* സാധിച്ചു. എന്നാല്‍*, തനിക്ക് അദ്ദേഹത്തിന്റെ ആശയ്ക്കൊത്ത് അഭിനയിക്കാന്‍* സാധിച്ചോ എന്ന് അറിയില്ല എന്നും മാധുരി പറഞ്ഞു.
വ്യാഴാഴ്ച ലണ്ടനില്‍* അന്തരിച്ച ഹുസൈന്റെ ഭൌതിക ശരീരം സറെ വാക്കിംഗിലെ ബ്രൂക്*വുഡ് ശ്മശാനത്തിലാണ് സംസ്കരിച്ചത്.
Keywords: Husain saab was sad: Madhuri,M.F.Hussain,Madhuri Deexith,gaja gamini, hum aap ke hai kaise
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks