പൃഥ്വിരാജിന്*റെ പ്രണയത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന് നടി സംവൃത സുനില്*. പൃഥ്വിയോടൊപ്പം ഗോസിപ്പുകോളങ്ങളില്* ഏറ്റവും കൂടുതല്* തവണ പ്രത്യക്ഷപ്പെട്ട പേരാണ് സംവൃതയുടേത്. എന്നാല്* പൃഥ്വിയോട് തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്നും പൃഥ്വി - സുപ്രിയ ബന്ധത്തേക്കുറിച്ച് നേരത്തേ അറിയാമായിരുന്നു എന്നും സംവൃത പറയുന്നു.


“തന്*റെ പ്രണയബന്ധത്തെക്കുറിച്ച് വളരെ കുറച്ചുപേരോടു മാത്രമേ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നുള്ളൂ. അതിലൊരാളാണ് ഞാന്*. ഞാനും പൃഥ്വിയും തമ്മിലുള്ള ഗോസിപ്പ് സുപ്രിയയും കേട്ടിട്ടുണ്ട്. സുപ്രിയ എന്നെ വിളിച്ച് അതുപറഞ്ഞ് ചിരിക്കും. കഴിഞ്ഞ മൂന്നുവര്*ഷം ഞങ്ങള്*ക്ക് ചിരിക്കാന്* ഒരു തമാശയായിരുന്നു ഈ ഗോസിപ്പ്” - കേരള കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്* സംവൃത വ്യക്തമാക്കി.

“ഒരു നടനും നടിയും കുറേ സിനിമകളില്* ഒരുമിച്ച് അഭിനയിച്ചാല്* ഗോസിപ്പ് ഉണ്ടാകുക സാധാരണയാണ്. ആളുകളുടെ ധാരണ അവര്* തമ്മില്* പ്രണയത്തിലായതിനാലാണ് ഒന്നിച്ച് അഭിനയിക്കുന്നതെന്നാണ്. അല്ലെങ്കില്* ആ നടിക്കു വേണ്ടി നടന്* റെക്കമെന്*റ് ചെയ്യുന്നു എന്നാണ്. ഇതൊക്കെ തെറ്റായ ധാരണകളാണ്. രാജുവുമായി പ്രണയമില്ലെന്ന് ഞാന്* പല അഭിമുഖങ്ങളില്* പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. അപ്പോള്* വിഷമം തോന്നി. രാജുവിന്*റെ വിവാഹത്തോടെ ഗോസിപ്പ് മാറി. അപ്പോഴാണ് എല്ലാവര്*ക്കും സമാധാനമായത്” - സംവൃത പറയുന്നു.