ബോളിവുഡ്* താരം ഷാരൂഖ്* ഖാന്* തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് മുന്* ഇന്ത്യന്* നായന്* സൌരവ് ഗാംഗുലി. ഷാരുഖും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. കൊല്*ക്കത്തയില്* മാധ്യമപ്രവര്*ത്തകരോട്* സംസാരിക്കുകയായിരുന്നു ഗാംഗുലി.


ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐ പി എല്* ടീമായ കൊല്*ക്കത്ത നൈറ്റ്* റൈഡേഴ്*സില്* ഗാംഗുലിയെ ഉള്*പ്പെടുത്താതിരുന്നതിനെ തുടര്*ന്ന്* ഇരുവരും തമ്മില്* പ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ഇത്തരം വാര്*ത്തകള്* എവിടെനിന്നാണ്* വരുന്നതെന്ന് അറിയില്ലെന്നാണ് ഗാംഗുലി പറയുന്നത്. ഇതെല്ലാം തെറ്റാണ്*. ഷാരൂഖിനെ വളരെക്കാലമായി അറിയാം. അദ്ദേഹത്തിന്റെ നൈറ്റ്*റൈഡേഴ്*സ്* എനിക്കും പ്രിയപ്പെട്ട ടീമാണ്*. അവര്* ജയിക്കുന്നത്* കാണാന്* ഏറെ ആഗ്രഹിക്കുന്നയാളാണ്* ഞാന്*- ഗാംഗുലി പറഞ്ഞു.

കോണ്* ബനേഗ ക്രോര്*പതിയുടെ ബംഗാളി പതിപ്പിന്റെ ചിത്രീകരണത്തിനുശേഷമാണ്* ഗാംഗുലി മാധ്യമപ്രവര്*ത്തകരുമായി സംസാരിച്ചത്. ബോളിവുഡ്* താരം അമീര്*ഖാനായിരുന്നു പരിപാടിയില്* അതിഥിയായെത്തിയത്*.


Keywords: Shahrukh is like a brother to me, says Ganguly, nightriders, sourav ganguly,aameerkhan