മത്സരത്തിനിടെ പരുക്കേല്*ക്കുന്ന ബാറ്റ്*സ്മാന് റണ്ണറെ അനുവദിക്കുന്നത് റദ്ദാക്കിയ ഐ സി സി നടപടിക്കെതിരെ മുന്*ഇന്ത്യന്* നായകന്* സുനില്* ഗാവസ്*കര്* ശക്തമായി രംഗത്തെത്തി. റണ്ണറെ അനുവദിക്കുന്നില്ലേല്* ബൌളര്*ക്ക് ഇടയ്ക്കിടെ വെള്ളം കൊടുക്കുന്നതും ഒഴിവാക്കണമെന്ന് ഗവാസ്കര്* ആവശ്യപ്പെട്ടു.

ബാറ്റ്*സ്മാന് മാത്രമായി ഒരു നിയന്ത്രണം കൊണ്ടുവരരുത്. ബൗളര്*മാരുടെ കാര്യത്തിലും ഇത്തരം മാറ്റങ്ങളുണ്ടാകണം. ഓരോ ഓവര്* കഴിയുമ്പോഴും ബൗളറെ കാത്ത് ബൗണ്ടറി എന്*ഡില്* ഊര്*ജം പകരാനുള്ള പാനീയവുമായി ആള്* കാത്തുനില്ക്കുന്നുണ്ടാവും. ആ പതിവ് ഒഴിവാക്കണമെന്ന് ഗവാസ്കര്* പറഞ്ഞു.

പാനീയം കുടിക്കാനുള്ള ഇടവേളയും വേണ്ടെന്നുവെക്കണം. ഫീല്*ഡര്*മാരുടെ കാര്യത്തിലും മാറ്റങ്ങള്* വരണം. ഫീല്*ഡര്*ക്ക് പരുക്കേറ്റേല്* തുടരുകയോ പുറത്തുപോകുകയോ ആകാം. പകരക്കാരന്* ഫീല്*ഡറെ ഇറക്കാന്* പാടില്ല. ബാറ്റിംഗില്* മാറ്റങ്ങള്* വരുമ്പോള്* അതിനു സംന്തുലിതമായ മാറ്റങ്ങള്* മറ്റ് ഭാഗങ്ങളിലും കൊണ്ടുവരണമെന്നും ഗവാസ്കര്* പറഞ്ഞു.


Keywords: Bowlers shouldn't get water,Sunil Gavaskar,cricket latest news, sports news