ഒരു പഴയ സിനിമയിലെ രംഗം ഇങ്ങനെയാണ്: സ്കൂളിലെ ക്ലാസ് മുറിയില്* ഇന്നസെന്*റ് അവതരിപ്പിക്കുന്ന കഥാപാത്രം കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള ഒരു ക്ലാസില്* വനിതാ അധ്യാപികയാണ് ക്ലാസെടുക്കുന്നത്. സ്ത്രീ ലമ്പടനായാണ് അധ്യാപകനെ ചിത്രീകരിച്ചിട്ടുള്ളത്. തന്*റെ താല്*പ്പര്യം അധ്യാപികയെ അറിയിക്കുന്നതിനായി അധ്യാപകന്* കുട്ടികളോട് താന്* പറയുന്നത് കേട്ടെഴുതാന്* ആവശ്യപ്പെടുന്നു.

അധ്യാപകന്*റെ ചോദ്യങ്ങള്* “അച്ഛനുണ്ടോ?” എന്ന് തുടങ്ങി “വീ*ട്ടില്* പട്ടിയുണ്ടോ?” എന്നത് അന്വേഷിച്ച് “രാത്രി വരാം” എന്ന് അവസാനിക്കുന്നു. അടുത്ത ക്ലാസിലും കേട്ടെഴുത്ത് തന്നെ നടത്തിക്കൊണ്ടിരുന്ന അധ്യാപിക കുട്ടികള്*ക്ക് പറഞ്ഞു കൊടുക്കുന്ന വാചകം ‘‘തല്ലു കൊള്ളും’’ എന്നാണ്.

നിലപാട് വ്യക്തമാക്കിയ അധ്യാപികയോട് ഇനി സംസാരിച്ചിട്ടു കാര്യമില്ലെന്ന് മനസിലാക്കി അധ്യാപകന്* കേട്ടെഴുത്ത് അവസാനിപ്പിക്കുന്നത് കാണിച്ചാണ് സിനിമയിലെ രംഗം തീരുന്നത്. മുകളില്* പറഞ്ഞ സിനിമയിലെ രംഗം ആളുകളെ രസിപ്പിക്കുന്നതിന് വേണ്ടി ചിത്രീകരിച്ചതാണ്. എന്നാല്* ഇതിനേക്കാള്* മോശമായ ഒരു ക്ലാസ് മുറി രംഗം യഥാര്*ത്ഥത്തില്* സംഭവിച്ചിരിക്കുന്നു. നാലു വയസ്സുള്ള ഒരു കുട്ടി കേട്ടെഴുത്ത് തെറ്റിച്ചതിന് അധ്യാപികയുടെ ക്രൂര മര്*ദ്ദനത്തിന് വിധേയനായിരിക്കുന്നു.

കാഞ്ഞങ്ങാട് മുക്കുഴി വടക്കേമുറി ജോസഫിന്*റെ മകന്* ജോബിനാണ് മര്*ദ്ദനമേറ്റത്. വിദ്യാര്*ത്ഥിയെ ജില്ലാ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്. യു കെ ജി വിദ്യാര്*ഥിയായ ജോബ് കേട്ടെഴുത്തില്* വേണ്ടത്ര ശോഭിക്കാത്തതാണ് എണ്ണപ്പാറ ഇംഗ്ലീഷ് മീഡിയം സ്*കൂളിലെ അധ്യാപികയായ ലീനയെ അരിശം കൊള്ളിച്ചത്. സംഭവത്തില്* ഏതായാലും പൊലീസ് കേസെടുത്തിട്ടുണ്ട്. അധ്യാപികയെ സ്*കൂള്* മാനേജ്മെന്*റ് അന്വേഷണ വിധേയമായി സസ്*പെന്*ഡ് ചെയ്തു.

മലയാളിയുടെ വികലമായ വിദ്യഭ്യാസ ചിന്തകളിലേക്കാണ് ഈ സംഭവം വിരല്* ചൂണ്ടുന്നത്. ഭീഷണിപ്പെടുത്തിയും ഭീതിയുടെ നാമ്പുകള്* കുത്തിവച്ചും അല്ല കുട്ടികള്*ക്ക് അറിവ് പകരേണ്ടത്. പരിഷ്കൃതമെന്ന് നെഞ്ചുവിരിച്ച് അവകാശപ്പെടുകയല്ല മറിച്ച് ക്രിയാത്മകമായി നാളെയുടെ പൌരന്**മാരെ വാര്*ത്തെടുക്കുന്നതില്* സസൂക്ഷ്മ ശ്രദ്ധ ചെലുത്തുകയാണ് രക്ഷകര്*തൃ - അധ്യാപക സമൂഹം ഒരുമയോടെ ചെയ്യേണ്ടത്.

‘‘രണ്ടു തല്ല് കൊടുത്താലേ നന്നായി പഠിക്കൂ’’ എന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്* തല്ലി അവശതയിലാക്കി ആശുപത്രി കയറ്റി അവനെ/അവളെ നാളെ കറതീര്*ന്ന ഒരു സാമൂഹ്യ ദ്രോഹി ആക്കാന്* ഇട വരുത്തേണ്ടതുണ്ടോ?. മക്കളെ ഉന്നതപദവിയില്* എത്തിക്കണമെന്ന മാതാപിതാക്കളുടെ നിര്*ബന്ധബുദ്ധിയും ‘പീഡന വിദ്യഭ്യാസത്തിന്’ വളം വയ്ക്കുന്നുണ്ട്.

എന്തായാലും എണ്ണപ്പാറ ഇംഗ്ലീഷ് മീഡിയം സ്*കൂളില്* സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്* ആവര്*ത്തിക്കാതിരിക്കേണ്ടതിലേക്ക് സമൂഹം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.


Keywords: innocent, teacher,class, school, English Medium,students, spelling mistake,school management,dictation