വെസ്റ്റിന്*ഡീസ് പര്യടനത്തില്* പങ്കെടുക്കുന്നില്ലെങ്കിലും സച്ചിന്* ടെണ്ടുല്*ക്കര്* തിരക്കിലാണ്. മകന്* അര്*ജുന് ബാറ്റിംഗ് പാഠങ്ങള്* പറഞ്ഞുകൊടുക്കുന്നതിന്റെയും ഒരു പുതിയ വ്യവസായസംരഭത്തിന്റെയും തിരക്കുകളിലാണ് ബാറ്റിംഗ് ഇതിഹാസം.


ലണ്ടനിലെ എം സി സി ക്രിക്കറ്റ് അക്കാദമിയിലാണ് സച്ചിന്* മകന് ബാറ്റിംഗ് പരിശീലനം നല്*കുന്നത്. പതിനൊന്നുകാരനായ അര്*ജുന് പരിശീലനം നല്*കാന്* കുറച്ച് ദിവസങ്ങളിലായി സച്ചിന്* എത്താറുണ്ടെന്ന് എം സി സി അക്കാദമി വക്താവ് പറഞ്ഞു. അവിടെ പരിശീലനത്തിനെത്തുന്ന മറ്റ് ആള്*ക്കാര്*ക്കും സച്ചിന്* ബാറ്റിംഗ് പാഠങ്ങള്* പറഞ്ഞുകൊടുക്കാറുണ്ടത്രെ.

ഇതിന് പുറമെ സച്ചിന്* തന്റെ പുതിയ വ്യവസായസംരഭത്തിന്റെ പ്രവര്*ത്തനങ്ങള്*ക്കുമാണ് സമയം ചെലവഴിക്കുന്നത്. ക്രിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു എന്റര്*ടൈന്**മെന്റ് പദ്ധതിയാണ് ഇത്. അതായത് നിങ്ങള്*ക്ക് സച്ചിന്* ടെണ്ടുല്*ക്കറുടെ ഇമേജിനെതിരെ ബാറ്റ് ചെയ്യാം. ഇതുപോലെ പ്രമുഖ ബൌളര്*മാരുടെ ഇമേജിനെതിരെ ബാറ്റ് ചെയ്യാം. പ്രമുഖരുടെ ഇമേജിനെതിരെ പന്തെറിയാനാകും. പ്രമുഖര്*ക്കെതിരെ ക്രിക്കറ്റ് മത്സരത്തില്* പങ്കെടുക്കുന്നതിന്റെ അനുഭവം കിട്ടുന്ന തരത്തിലാണ് സച്ചിന്* പുതിയ സംരഭം ഒരുക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സച്ചിന്* ഈ ആഴ്ച പരിശീലനം ആരംഭിക്കും.

Keywords:
Busy Tendulkar juggles time between coaching son and business,son arjun