1990ല്* തമിഴകത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ‘മൈക്കിള്* മദന്* കാമ രാജന്*’. ഉലകനായകന്* കമലഹാസന്* നാലു കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഈ സിനിമയുടെ നിര്*മ്മാതാവും തിരക്കഥാകൃത്തും കമല്* തന്നെയായിരുന്നു. സിങ്കീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത മൈക്കിള്* മദന്* കാമ രാജന്* തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കോമഡിച്ചിത്രങ്ങളില്* ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

കമലഹാസനെക്കൂടാതെ ഖുശ്ബു, ഉര്*വശി, രൂപിണി, നാസര്*, മനോരമ, സന്താനഭാരതി, നാഗേഷ് തുടങ്ങിയവര്* അഭിനയിച്ച മൈക്കിള്* മദന്* കാമ രാജന്* 175 ദിവസമാണ് തമിഴ്നാട്ടിലെ തിയേറ്ററുകളില്* പ്രദര്*ശിപ്പിച്ചത്. ഒരുകോടിയില്* താഴെ നിര്*മ്മാണച്ചെലവുണ്ടായിരുന്ന ഈ സിനിമ 13 കോടിയിലധികം തിയേറ്റര്* കളക്ഷന്* നേടി. സുന്ദരി നീയും സുന്ദരന്* ഞാനും, രം ബം ബം ആരംഭം തുടങ്ങി ഇളയരാജ ഈണമിട്ട ഗാനങ്ങളും സൂപ്പര്*ഹിറ്റുകളായി.

ഇപ്പോള്* ഈ പഴയ കഥയൊക്കെ പറയാന്* കാരണം, ഇന്ത്യന്* സിനിമയിലെ ഷോമാന്* പ്രിയദര്*ശന്* ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന കാര്യം അവതരിപ്പിക്കാനാണ്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയന്* ഈ സിനിമയുടെ പ്രാഥമിക പ്രവര്*ത്തനങ്ങള്* ആരംഭിച്ചുകഴിഞ്ഞു. അക്ഷയ് നാലു വേഷങ്ങളില്* എത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

എന്നാല്*, പ്രിയദര്*ശന്*റെ ഈ നീക്കത്തിന് വന്* തിരിച്ചടി നല്*കിക്കൊണ്ട് സംവിധായിക ഫറാ ഖാനും മൈക്കിള്* മദന്* കാമ രാജന്*റെ റീമേക്ക് അവകാശം സ്വന്തമാക്കാനുള്ള ശ്രമങ്ങള്* തുടങ്ങി. സല്*മാന്* ഖാനെ നായകനാക്കിയാണ് ഫറാ ഖാന്* തന്*റെ സിനിമ പ്ലാന്* ചെയ്യുന്നത്.

എന്തായാലും മൈക്കിള്* മദന്* കാമ രാജന്* റീമേക്ക് ചെയ്യാനുള്ള യുദ്ധത്തില്* പ്രിയദര്*ശന് വിജയം കാണാന്* കഴിയുമോ എന്ന് ബോളിവുഡ് ഉറ്റുനോക്കുകയാണ്.


Keywords: Salman, Akshay fight for Kamal Hassan's movie, director fara khan, Michel Madan Kama Rajan, Urvashi, Roopinni,Kushbu