ഇന്ത്യ- വെസ്റ്റിന്*ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്*. വെസ്റ്റിന്*ഡീസ് ഉയര്*ത്തിയ 180 റണ്*സിന്റെ വിജയല*ക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ 32 ഓവറില്* മൂന്നു വിക്കറ്റിന് 94 റണ്*സ് എന്ന നിലയിലായിരിക്കേ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സില്* ഇന്ത്യയ്ക്ക് ആദ്യ പന്തില്* തന്നെ അഭിനവ് മുകുന്ദിനെ നഷ്ടമായി. ഫിഡല്* എഡ്വാര്*ഡ്സിന്റെ പന്തില്* വിക്കറ്റിന് മുന്നില്* കുടുങ്ങുകയായിരുന്നു. 73 റണ്*സെടുത്ത മുരളി വിജയിനെയും എട്ട് റണ്*സ് എടുത്ത റെയ്നയുമാണ് പുറത്തായ മറ്റ് ഇന്ത്യന്* ബാറ്റ്സ്മാന്**മാര്*. ദ്രാവിഡ് 34ഉം ലക്ഷ്മണന്* മൂന്നും റണ്*സ് എടുത്തു.

വെസ്റ്റിന്*ഡീസിന്*റെ രണ്ടാം ഇന്നിംഗ്സ് തുടക്കം തകര്*ച്ചയോടെയായിരുന്നു. 40 റണ്*സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് വെസ്റ്റിന്*ഡീസിന് നഷ്ടമായത്*. എന്നാല്* 110 റണ്*സെടുത്ത ക്രിക്ക് എഡ്വേഡ്സ് വെസ്റ്റിന്*ഡീസിനെ വന്* തകര്*ച്ചയില്* നിന്ന് രക്ഷിച്ചു. 116 റണ്*സുമായി പുറത്താകാതെ നിന്ന ശിവ് നാരായണ്* ചന്ദര്*പോളും വെസ്റ്റിന്*ഡീസിനെ കരുത്തായി. വെസ്റ്റീന്*ഡീസ് രണ്ടാം ഇന്നിംഗ്സില്* 322 റണ്*സ് ആണ് എടുത്തത്.

ഇന്ത്യക്ക് വേണ്ടി ഹര്*ഭജന്* സിംഗ് നാല് വിക്കറ്റുകള്* സ്വന്തമാക്കി. പ്രവീണ്* കുമാറും സുരേഷ് റെയ്നയും രണ്ടു വീതം വിക്കറ്റുകള്* വീഴ്ത്തിയപ്പോല്* ഇഷാന്ത് ശര്*മ്മ ഒരു വിക്കറ്റ് നേടി.

നാല് ഓവറില്* വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്*സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിവസം കളി തുടങ്ങിയത്. എന്നാല്* വളരെ പെട്ടെന്ന് തന്നെ മുരളി വിജയ് പുറത്തായി. അഞ്ചു റണ്*സ് മാത്രമെടുത്ത വിജയ് എഡ്വേഡ്സിന്റെ പന്തില്* കീപ്പര്* കാള്*ട്ടണ്* ബോയ്ക്കു പിടികൊടുത്തു. പിന്നീടെത്തിയ രാഹുല്* ദ്രാവിഡ് 11 പന്തു മാത്രം നേരിട്ട് മടങ്ങി. രണ്ടിന് 18 എന്ന നിലയില്* തകര്*ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ പിന്നീട് മുകുന്ദും ലക്ഷ്മണും ചേര്*ന്നാണ് കരകയറ്റിയത്.

നാലാം ദിനത്തില്* ആറിനു 308 എന്ന നിലയില്* ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ വെസ്റ്റിന്*ഡീസ് വരിഞ്ഞുകെട്ടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്* വീഴ്ത്തിയ ഫിഡല്* എഡ്വേഡ്സിന്*റെ മികച്ച പ്രകടനത്തിന്റെ പിന്**ബലത്തിലാണ് വെസ്റ്റിന്*ഡീസ് ഇന്ത്യന്* സ്കോര്* 347ല്* ഒതുക്കിയത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് 143 റണ്*സിന്റെ ലീഡുമായി ആയിരുന്നു. വി വി എസ് ലക്ഷ്മണന്* 56ഉം അഭിനവ് മുകുന്ദ് 62ഉം സുരേഷ് റെയ്ന 50ഉം ധോണി 74ഉം റണ്*സ് എടുത്ത് മികവ് കാട്ടി.

നേരത്തെ ഇഷാന്ത് ശര്*മ്മയുടെ തകര്*പ്പന്* ബൌളിംഗ് പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ഇന്ത്യ വെസ്റ്റിന്*ഡീസിനെ താരതമ്യേന ചെറിയ സ്*കോറില്* പുറത്താക്കിയത്. വെസ്റ്റിന്*ഡീസ് 204 റണ്*സിനാണ് പുറത്തായത്. തുടര്*ച്ചയായ രണ്ടാം ടെസ്റ്റിലും നേടിയ അഞ്ചുവിക്കറ്റ് ആണ് ഇഷാന്ത് നേടിയത്. ഇന്ത്യയുടെ ഹര്*ഭജന്* സിംഗ് ടെസ്റ്റില്* 400 വിക്കറ്റുകള്* തികച്ചതാണ് ആ ദിവസത്തെ പ്രത്യേകത.


India secure series win with draw against West Indies,,harfajan singh 400 vicket,3rd cricket test,suresh raina, dhoni, lakshman,abhinav mukund