ആരാധന മൂത്താല്* ഇങ്ങനെയുണ്ടോ? ഇന്ത്യന്* ക്രിക്കറ്റിന്റെ അഭിമാന താരങ്ങളായ സച്ചിനും ധോണിക്കും വേണ്ടി ഒരു ക്ഷേത്രം നിര്*മ്മിക്കാന്* പോവുകയാണെന്ന് ഭോജ്*പൂരി നടന്* മനോജ് തിവാരി പ്രഖ്യാപിച്ചു.

ബീഹാറിലെ കൈമൂര്* ജില്ലയിലെ സ്വന്തം ഗ്രാമമായ അതാര്*വാലിയയിലാണ് മനോജ് തിവാരി ക്ഷേത്രം നിര്*മ്മിക്കാന്* പോകുന്നത്. ക്ഷേത്ര നിര്*മ്മാണത്തിനായി മൊത്തം മൂന്ന് കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം. ജനങ്ങള്* ആരാധിക്കുന്ന നടന് ക്രിക്കറ്റ് താരങ്ങളോട് ആരാധന മൂത്താല്* ഇങ്ങനെ തന്നെയിരിക്കും!

ഈശ്വരന്* ഭക്തര്*ക്ക് നല്*കുന്ന സന്തോഷത്തിനു സമാനമാണ് ക്രിക്കറ്റ് ആരാധകര്*ക്ക് സച്ചിനും ധോണിയും പകര്*ന്ന് നല്*കുന്ന ആഹ്ലാദം. അതിനാല്*, അവര്*ക്കു വേണ്ടി ക്ഷേത്രം നിര്*മ്മിക്കുന്നതില്* തെറ്റില്ല എന്നാണ് മനോജിന്റെ വാദം.

സച്ചിന്* - ധോണി ക്ഷേത്രത്തില്* സച്ചിന്റെയും ധോണിയുടെയും പ്രതിമകളും 2011 ലോകകപ്പ് ജയിച്ച ടീമിലെ അംഗങ്ങളുടെ എണ്ണഛായാ ചിത്രങ്ങളും സ്ഥാപിക്കും. ക്ഷേത്രത്തിനു സമീപം അന്താ*രാഷ്ട്ര നിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിര്*മ്മിക്കുന്നതിനും നടന് പദ്ധതിയുണ്ട്. ഇത് വളര്*ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്*ക്ക് വേണ്ടിയാണെന്നു കൂടി കേള്*ക്കുമ്പോള്* മനോജിനെ വിമര്*ശിക്കാന്* ആര്*ക്കെങ്കിലും തോന്നുമോ?


Keywords: A temple for Sachin and Dhoni,cricket fan, actor Manoj Thivari,statue of sachin, statue of dhoni