വെസ്റ്റിന്*ഡീസിനെതിരെ അവസാന ടെസ്റ്റില്* സമനിലയ്ക്ക് തയ്യാറായ ടീം ഇന്ത്യക്ക് മാധ്യമങ്ങളുടെ വിമര്*ശനം. മത്സരം ജയിക്കാന്* ഒരു ശ്രമം നോക്കി നടത്താമായിരുന്നുവെന്നാണ് മാധ്യമങ്ങള്* അഭിപ്രായപ്പെടുന്നത്. മൂന്നാം ടെസ്റ്റില്* വെസ്റ്റിന്*ഡീസ് ഉയര്*ത്തിയ 180 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്* 94 റണ്*സ് എന്ന നിലയില്* ആയിരിക്കെ സമനിലയ്ക്ക് തയ്യാറാകുകയായിരുന്നു. പരമ്പര 1-0ത്തിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

ധോണിക്ക് കൂട്ടര്*ക്കും ഒന്ന് ശ്രമിച്ചുനോക്കാമായിരുന്നു. പ്രത്യേകിച്ചും ട്വന്റി 20 യുഗത്തില്* ബാറ്റ്സ്മാന്**മാര്* കരുത്താര്*ജ്ജിച്ചിരിക്കേ സ്കോര്* ചെയ്സ് ചെയ്ത് നോക്കാമായിരുന്നു. മിക്കവാറും മത്സരം സമനിലയാകുമായിരുന്നില്ല. വിജയ നായകനെന്ന തിളക്കമുള്ള ധോണിക്ക് കുറച്ച് ആക്രമണോത്സഹത കാണിക്കാമായിരുന്നു.- ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

അവിശ്വസനീയവും ഞെട്ടിക്കുന്നതുമായിരുന്നു ധോണിയുടെ തീരുമാനമെന്നാണ് ദ ഹിന്ദുസ്ഥാന്* ടൈംസ് അഭിപ്രായപ്പെടുന്നത്. ലോക ഒന്നാം നമ്പര്* ടീം റണ്*സ് ചേസ് ചെയ്യുന്നത് നിര്*ത്തി സമനിലയ്ക്ക് തയ്യാറായത് അവിശ്വസനീയമായ കാര്യമാണ്. ഏഴുവിക്കറ്റ് ശേഷിക്കെ 15 ഓവറില്* ജയിക്കാന്* 86 റണ്*സ് മാത്രം വേണ്ടിയിരുന്ന സാഹചര്യത്തിലാണ് ഇന്ത്യ സമനിലയ്ക്ക് തയ്യാറായത്. എന്തുകൊണ്ടാണ് ടീം ഇന്ത്യ ഇതിന് തയ്യാറായെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു-ഹിന്ദുസ്ഥാന്* ടൈംസ് പറയുന്നു.

ഇന്ത്യ സമനിലയ്ക്ക് തയ്യാറായത് അദ്ഭുതമാണെന്നാണ് ഹിന്ദു അഭിപ്രായപ്പെടുന്നത്. ധോണിയെയും ഹര്*ഭജനെയും പോലുള്ള ബിഗ് ഹിറ്റേഴ്സ് ഇറങ്ങാനുള്ളപ്പോള്* എന്തിനാണ് ഇന്ത്യ സമനിലയ്ക്ക് തയ്യാറായത്. പരമ്പര 2-0ത്തിന് ജയിക്കാമായിരുന്നല്ലോ?. മേധാവിത്വമുള്ള ടീമുകള്* ജയിക്കാനാണ് ശ്രമിക്കേണ്ടത്-ഹിന്ദു പറയുന്നു.

സമനിലയ്ക്ക് തയ്യാറായ തീരുമാനത്തിനെതിരെ വിമര്*ശനം ഉയര്*ന്ന സാഹചര്യത്തില്* ധോണി ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. സമനിലയ്ക്ക് തയ്യാറായതില്* നിരാശയില്ല. നിര്*ണായകമായ മൂന്ന് വിക്കറ്റുകള്* നഷ്ടപ്പെട്ട അവസ്ഥയില്* ചെറുതാണെങ്കിലും ഈ വിജയലക്*ഷ്യം കടുപ്പമേറിയതായിരുന്നു. പരമ്പര നേടിയതില്* സന്തോഷിക്കുകയാണ് വേണ്ടത് എന്നായിരുന്നു ധോണി പറഞ്ഞത്. ഫ്ലച്ചറും ധോണിയുടെ തീരുമാനത്തെ ന്യായീകരിച്ചിരുന്നു. റണ്*സ് കണ്ടെത്താന്* ബുദ്ധിമുട്ടുള്ള പിച്ചായിരുന്നുവെന്നാണ് ഫ്ലച്ചര്* പറയുന്നത്.


Keywords: Todya cricket news,Team India slammed for playing it safe,Dhonni,Times of India,fletcher