നിര്*മ്മാതാവ് ആന്*റോ ജോസഫ് കടുത്ത മമ്മൂട്ടി ഫാനാണ്. ആന്*റോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിചിത്രം ദി കിംഗ്. ആ സിനിമ തിയേറ്ററില്* കണ്ട് കയ്യടിച്ച ഒരു കാലം ആന്*റോയ്ക്കുണ്ടായിരുന്നു. ആ ആന്*റോ ജോസഫ് ഇപ്പോള്* കിംഗിന്*റെ തുടര്*ച്ചയായ ദി കിംഗ് ആന്*റ് ദി കമ്മീഷണര്* എന്ന ചിത്രത്തിന്*റെ നിര്*മ്മാതാവാണ്.

രൌദ്രം ചെയ്യുന്ന സമയത്ത് രണ്*ജി പണിക്കരോട് അടുത്ത സിനിമ എനിക്കുവേണ്ടി ചെയ്യണം എന്ന് ആന്*റോ ജോസഫ് പറഞ്ഞു. നമുക്ക് ആലോചിക്കാം എന്നായിരുന്നു രണ്*ജിയുടെ മറുപടി. പിന്നീടൊരിക്കല്* നീ ഏതുതരം സിനിമയാണ് ഉദ്ദേശിക്കുന്നതെന്ന് രണ്*ജി ആന്*റോയോട് ചോദിച്ചു. ദി കിംഗ് പോലെ ഒരു സിനിമ - പെട്ടെന്നായിരുന്നു ആന്*റോയുടെ മറുപടി.

ശരി. അതോടൊപ്പം ഭരത്ചന്ദ്രന്* കൂടി വന്നാലോ? - രണ്*ജിയുടെ ചോദ്യം. ആന്*റോ ജോസഫിന് വിശ്വസിക്കാനായില്ല. വെള്ളിത്തിരയെ കിടിലം കൊള്ളിച്ച രണ്ടു നായകന്**മാര്* - തേവള്ളിപ്പറമ്പില്* ജോസഫ് അലക്സും ഭരത്ചന്ദ്രന്* ഐ പി എസും ഒന്നിക്കുന്നത് അങ്ങനെയാണ്.

ദി കിംഗ് ആന്*റ് ദി കമ്മീഷണര്* എന്ന ആക്ഷന്* ത്രില്ലറിന്*റെ ചിത്രീകരണം ഡല്*ഹിയില്* പുരോഗമിക്കുകയാന്. ഉഴിച്ചില്* കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സുരേഷ്ഗോപിയും ചിത്രീകരണത്തില്* പങ്കെടുത്തുതുടങ്ങി.

ആഗസ്റ്റ് 15 ഒരു സോഫ്റ്റ് പടമാണെന്നായിരുന്നു ആക്ഷേപം. രണ്*ജിയുടെ തിരക്കഥ കിട്ടിയപ്പോള്* എനിക്ക് വലതുകൈ തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു. കിംഗ് ആന്*റ് കമ്മീഷണറിലൂടെ മുന്**ചിത്രങ്ങള്* ഉണ്ടാക്കിയ പേരുദോഷമെല്ലാം മാറുമെന്നാണ് എന്*റെ വിശ്വാസം. - ഷാജി കൈലാസ് പറയുന്നു.

ഓണച്ചിത്രമായാണ് ദി കിംഗ് ആന്*റ് ദി കമ്മീഷണര്* പ്രദര്*ശനത്തിനെത്തുക. നാലു ചിത്രങ്ങള്* തുടര്*ച്ചെയായി പരാജയപ്പെട്ട മമ്മൂട്ടി ഒരു വലിയ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. സുരേഷ്ഗോപിക്കും ഷാജി കൈലാസിനും ഈ സിനിമയുടെ പ്രേക്ഷകവിധി നിര്*ണായകമാണ്. സഞ്ജനയാണ് ചിത്രത്തിലെ നായിക.


Keywords: Shaji - Renji Magic again,Shaji Kailas, Sureshgopi, Sanjana, the king and the commissioner, Renji Pannikar, Roudram,Anto Joseph, Mammootty fans